സേനാപതിയായി കമലഹാസൻ തിയേറ്ററിലെത്തുന്നത് കാണാനെത്തിയ ആരാധകർ നിരാശയിൽ. പ്രതീക്ഷ കാക്കാൻ ‘ഇന്ത്യൻ 2’വിന് സാധിച്ചില്ലെന്നാണ് ആദ്യ പ്രതികരണം. ആദ്യ ദിനം തന്നെ ചിത്രം മോശമാണെന്നുള്ള അഭിപ്രായമാണ് പ്രേക്ഷകർ പങ്കുവയ്‌ക്കുന്നത്.
മൂന്നു മണിക്കൂർ കഷ്ടപ്പെട്ടാണ് തിയേറ്ററിൽ ഇരുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. വൈകാരികമായ രംഗങ്ങളെല്ലാം ഹാസ്യമായി അവതരിപ്പിച്ചിരിക്കുന്നൊരു രീതിയാണ് തോന്നിയത്, ‘ഇന്ത്യൻ 2’ ഒരു സീൻ പോലും കൊള്ളില്ല, സിനിമയെന്ന് പറയാൻ പറ്റില്ല, മൂന്ന് മണിക്കൂർ വെറുതെയായി… പൈസ കൊടുത്ത് ടിക്കറ്റ് എടുത്തത് കൊണ്ടാണ് തിയേറ്ററിൽ ഇരുന്നതെന്നും സിനിമ കണ്ട് ഇറങ്ങിയവർ പ്രതികരിച്ചു.
ചിത്രത്തിന്റെ കഥയെക്കുറിച്ചും മോശം അഭിപ്രായമാണ് ഉയരുന്നില്ല. സിനിമയിൽ അഭിനയിച്ചവരും പ്രകടനത്തെക്കുറിച്ചും, പശ്ചാത്തലസംഗീതത്തെക്കുറിച്ചും ഇതേ അഭിപ്രായമാണ് പലരും പങ്കുവയ്‌ക്കുന്നത്. ആദ്യ ഭാഗം കണ്ട് നല്ലൊരു സിനിമ പ്രതീക്ഷിച്ച് എത്തിയവരെ ശങ്കർ നിരാശപ്പെടുത്തിയെന്നും ചിലർ അഭിപ്രായപ്പെട്ടു. ചിത്രത്തിന് മൂന്നാം ഭാഗം കൂടിയുണ്ടെന്ന് സൂചിപ്പിച്ചാണ് അവസാനിക്കുന്നത്. ചിലപ്പോൾ അടുത്ത ഭാഗം നന്നായിരിക്കുമെന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങൾ.
കമലഹാസൻ നായകനായി 1996-ൽ പ്രദർശനത്തിനെത്തിയ ശങ്കർ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ ഇരട്ട വേഷത്തിലെത്തിയ കമലഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.















