മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ശോഭന. നർത്തകി കൂടിയായ ശോഭന സിനിമയിൽ ഇടയ്‌ക്ക് ഇടവേളകൾ എടുക്കാറുണ്ടെങ്കിലും താരത്തെ കുറിച്ചുള്ള ഓരോ വാർത്തകളും അറിയാൻ പ്രേക്ഷകർക്ക് അതിയായ ആഗ്രഹമാണ്. സ്വകാര്യ ജീവിതത്തിന് പ്രാധാന്യം നൽകുന്ന നടിയുടെ മാതാപിതാക്കളും മുഖ്യധാരയിൽ വരാറില്ല.
ചുരുക്കം ചില ഇടങ്ങളിൽ മാത്രമാണ് ശോഭനയുടെ അമ്മ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അനന്തനാരായണി എന്ന മകളുടെ മുഖം പോലും അടുത്തിടയ്‌ക്കാണ് സമൂഹമാദ്ധ്യമങ്ങളിൽ ശോഭന പങ്കുവച്ചത്. സ്വകാര്യ ജീവിതത്തിന് ഇത്രയേറെ പ്രാധാന്യം നൽകുന്ന നടി മുമ്പൊരിക്കൽ അമ്മയെ കുറിച്ച് പറയുന്ന വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്.
在 Instagram 查看这篇帖子
അമ്മ ഇന്ത്യക്കാരി അല്ലെന്നാണ് നടി വീഡിയോയിൽ പറയുന്നത്. അമ്മ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ച് വാചാല ആകുന്നതിനിടയിലാണ് അമ്മയുടെ സ്വദേശത്തെ കുറിച്ചും പറയുന്നത്. അമ്മയ്‌ക്കിപ്പോൾ ഒരുപാട് പ്രായമായെങ്കിലും നിനക്കൊരു ന്യൂഡിൽസ് ഉണ്ടാക്കി തരട്ടെ എന്നു ചോദിച്ച് പ്രത്യേക രീതിയിൽ അമ്മ ഒരു ന്യൂഡിൽസ് തയ്യാറാക്കി തരുമെന്നുമാണ് ശോഭന പറഞ്ഞത്. അമ്മയുടെ സ്വദേശം മലേഷ്യ ആയതുകൊണ്ട് ഇത്തരം ഭക്ഷണങ്ങളാണ് ഇഷ്ടമെന്നാണ് നടി വീഡിയോയിൽ പറയുന്നത്.

വലിയൊരു ഇടവേളയ്‌ക്ക് ശേഷം മോഹൻലാലിന്റെ നായികയായി മലയാളത്തിൽ തിരികെ എത്താനുള്ള ഒരുക്കത്തിലാണ് ശോഭന. തരുൺ മൂർത്തി സംവിധാനം നിർവഹിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായി. ഒരുകാലത്ത് മലയാള സിനിമയ്‌ക്ക് ഒട്ടേറെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച താരജോഡികളായിരുന്നു മോഹൻലാലും ശോഭനയും















