അലാസ്ക: അമേരിക്കയിലെ അലാസ്‌കയിൽ ഒരാൾക്ക് 226 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കാത്‌ലീൻ ജോ ഹെൻറി, വെറോണിക്ക അബൂചുക് എന്നീ രണ്ട് അലാസ്കൻ സ്വദേശിനികളുടെ മരണത്തിന് കാരണക്കാരനായ ബ്രയാൻ സ്റ്റീവൻ സ്മിത്തിനെയാണ് കോടതി 226 വർഷത്തെ തടവിന് ശിക്ഷിച്ചത്. കൊലപാതകം, തെളിവുകൾ നശിപ്പിക്കൽ, ലൈംഗികാതിക്രമം എന്നിവ ഉൾപ്പെടെ 14 ക്രിമിനൽ കേസുകളിൽ സ്മിത്ത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും പടിഞ്ഞാറൻ അലാസ്കയിലെ ചെറിയ ഗ്രാമങ്ങളിൽ നിന്നുള്ള ഭവനരഹിതരായിരുന്നു. അബൂചുക്കിന് താമസിക്കാനുള്ള സ്ഥലവും മദ്യവും ഭക്ഷണവും വാഗ്ദാനം ചെയ്ത സ്മിത്ത് അവളെ 2018 ൽ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി തലയിൽ വെടിവെച്ച് ഓൾഡ് ഗ്ലെൻ ഹൈവേയ്‌ക്ക് സമീപം മൃതദേഹം വലിച്ചെറിഞ്ഞു. 2019 സെപ്റ്റംബറിൽ മിഡ്‌ടൗൺ ഹോട്ടൽ മുറിയിൽ വെച്ച് കാത്‌ലീൻ ജോ ഹെൻറി കൊല്ലപ്പെട്ടു, അവിടെ അവരെ കൊല്ലുന്ന സമയത്ത് സ്മിത്ത് പീഡനവും കഴുത്ത് ഞെരിച്ചും കൊല്ലുന്നതും ചിത്രീകരിച്ചു.
കാത്‌ലീൻ ഹെൻറി (30), വെറോണിക്ക അബൂചുക് (52) എന്നിവരുടെ മരണത്തിന് ബ്രയാൻ സ്റ്റീവൻ സ്മിത്തിന് 99 വർഷം വീതം തടവ് ശിക്ഷ ലഭിച്ചു, ബാക്കിയുള്ള 28 വർഷം ലൈംഗികാതിക്രമം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ മറ്റു കുറ്റങ്ങൾക്കുള്ളതായിരുന്നു. അലാസ്കയിൽ വധശിക്ഷയില്ലാത്തതിനാലാണ് ഇത്ര വലിയ ശിക്ഷ വിധിച്ചത്.
2019 ൽ ഒരു ലൈംഗികത്തൊഴിലാളി ബ്രയാന്റെ സെൽഫോൺ മോഷ്ടിച്ചു; അവർ ബ്രയാൻ , കാത്‌ലീൻ ജോ ഹെൻറിയെ പീഡിപ്പിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ ഈ ഫോണിൽ ഉണ്ടായിരുന്നു .സെൽഫോൺ മോഷ്ടിച്ച ലൈംഗികത്തൊഴിലാളി ഈ പീഡനത്തിന്റെയും കൊലപാതകത്തിന്റെയും ഭയാനകമായ ദൃശ്യങ്ങൾ കണ്ടെത്തിയതോടെ ഒരു മെമ്മറി കാർഡിലേക്ക് പകർത്തി, അത് പോലീസിന് കൈമാറി. അങ്ങിനെയാണ് സ്മിത്ത് അറസ്റ്റിലായത്.
ചോദ്യം, ചെയ്യലിൽ ഹെൻറിയെയും അബൂചുക്കിനെയും കൊലപ്പെടുത്തിയതായി സ്മിത്ത് സമ്മതിച്ചു. അവരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല . എട്ട് മണിക്കൂർ നീണ്ട പോലീസ് ചോദ്യം ചെയ്യലിൽ, അബൂചുക്കിനെ കൊലപ്പെടുത്തിയതായി സ്മിത്ത് സമ്മതിച്ചു.















