കൊച്ചി: പതിനാലുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നൽ (14)ആണ് മരിച്ചത്. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ ഗെയിമിലെ തോൽവിയിൽ മനംനൊന്ത് ജീവനൊടുക്കിയതെന്നാണ് സൂചന
കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ അഗ്നൽ ഭക്ഷണം കഴിഞ്ഞ ഉടൻ മുറിയിൽ കയറി വാതിൽ അടിച്ചിരുന്നു. ഏറെ നേരം കഴിഞ്ഞും വാതിൽ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം ജീവൻ രക്ഷിക്കാനായില്ല.
തുടർ നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുമ്പാശ്ശേരി പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കളമശ്ശേരി മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടക്കും.