ന്യൂഡൽഹി: പുറംവേദനയെ തുടർന്ന് ഡൽഹി എയിംസിലായിരുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇന്ന് വൈകിട്ടാണ് രാജ്‌നാഥ് സിംഗ് ആശുപത്രി വിട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു പുറംവേദനയെ തുടർന്ന് രാജ്‌നാഥ് സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓൾഡ് പ്രൈവറ്റ് വാർഡിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അദ്ദേഹത്തെ വിവിധ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. നിലവിൽ രാജ്‌നാഥ്‌സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തിന്റെ 73-ാം പിറന്നാൾ ആഘോഷിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ രാജ്‌നാഥ് സിംഗിന് ജന്മദിനാശംസകൾ നേർന്നിരുന്നു.















