ന്യൂഡൽഹി: പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ നടന്ന വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സുഹൃത്ത് എന്ന് പരാമർശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി സംഭവത്തിൽ പ്രതികരിച്ചത്
സുഹൃത്ത് ട്രംപിനെതിരെയുള്ള ആക്രമണം വളരെയധികം ആശങ്കയുണ്ടാക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമങ്ങൾക്ക് സ്ഥാനമില്ല. ട്രംപ് വേഗത്തിൽ സുഖം പ്രാപിക്കട്ടെ. വെടിവയ്പ്പിൽ മരിച്ചയാളുടെ കുടുംബത്തിനും പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Deeply concerned by the attack on my friend, former President Donald Trump. Strongly condemn the incident. Violence has no place in politics and democracies. Wish him speedy recovery.
Our thoughts and prayers are with the family of the deceased, those injured and the American…
— Narendra Modi (@narendramodi) July 14, 2024
ട്രംപിന് നേരെയുണ്ടായ അക്രമം വധശ്രമമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആക്രമണത്തെ അപലപിച്ച് യുഎസ് നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. അമേരിക്കയിൽ ഇത്തരം അക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു
വെടിവയ്പ്പിൽ വലത് ചെവിയ്ക്ക് പരിക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഉടൻ സ്ഥലത്ത് നിന്ന് മാറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. റാലി നടക്കുന്നതിന് സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്നാണ് അക്രമി വെടിയുതിർത്തത്.