ബെംഗളൂരു: 132 കോടിയുടെ ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് ടാക്സ് കൺസൾട്ടന്റെ് അറസ്റ്റിൽ. കർണ്ണാടക ബെൽഗാം സ്വദേശിയായ നക്കീബ് നജീബ് മുല്ല(24) ആണ് അറസ്റ്റിലായത്. പ്രമുഖ വ്യക്തികളുടെ പേരുകളും ജിഎസ്ടി നമ്പറുകളും ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
132 കോടി രൂപയുടെ വ്യാജ ഇൻവോയ്സ് കാണിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ഇനത്തിൽ 23.82 കോടി രൂപ ഇയാൾക്ക് കൈപ്പറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. ക്രഡിറ്റ് ടാക്സ് ഇനത്തിൽ രാജ്യത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പാണ് ഈ കേസ്.
ബെലഗാവി ജിഎസ്ടി സോണിനുള്ളിന് കീഴിലുള്ള പല പ്രമുഖ ബിസിനസുകാരും ഇയാൾ കബളിപ്പിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. നികുതി അടയ്‌ക്കാനായി നൽകിയ പണം ഇയാൾ സ്വന്തം അക്കൗണ്ടിലേക്കാണ് മാറ്റിയത്.















