മലപ്പുറം: ഹൃദയാഘാതത്തെത്തുടർന്ന് 28 കാരൻ മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിന്റെ മകൻ ഡാനിഷാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് ഉറക്കത്തിനിടെ ആയിരുന്നു അന്ത്യം.
ഖത്തറിൽ ജോലി ചെയ്തിരുന്ന ഡാനിഷിന്റെ വിവാഹം ജൂലായ് 21ന് നടത്താൻ നിശ്ചയിച്ചിരുന്നു. വിവാഹ ഒരുക്കങ്ങൾക്കായി രണ്ടാഴ്ച മുമ്പാണ് നാട്ടിൽ എത്തിയത്. സൗദയാണ് ഡാനിഷിന്റെ മാതാവ്. ഫാരിസ്, കബീർ, ഹിബ എന്നവർ സഹോദരങ്ങളാണ്. .