ബോളിവുഡിലെ ഐക്കോണിക് ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയുന്നതായുള്ള സൂചനകൾ ശക്തമായി. അനന്ത് അംബാനി-രാധിക മർച്ചൻ്റ് വിവാഹത്തിന് ഇവരുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് പാപ്പരാസികൾ ഈ വാർത്ത കൊഴുപ്പിക്കുന്നത്. അഭിഷേക് ബച്ചൻ മാതാപിതാക്കളായ അമിതാഭ് ബച്ചനും ജയാബച്ചനും ഒപ്പമാണ് വിവാഹത്തിനെത്തിയത്.
ഇവർക്കൊപ്പം ചെറുമക്കളായ അഗസ്ത്യ നന്ദയും നവ്യ നവേലിയുമുണ്ടായിരുന്നു. ശ്വേത ബച്ചനും ഭർത്താവ് നിഖിൽ നന്ദയും അഭിഷേകിനൊപ്പമുണ്ടായിരുന്നു. ഇതാണ് വീണ്ടും സംശയങ്ങൾക്ക് ഇടയാക്കിയത്. ഐശ്വര്യയും മകൾ ആരാധ്യയ്‌ക്കൊപ്പമാണ് എത്തിയത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി.
ഇത് ആദ്യമായല്ല ഇരുവരും വേർപിരിയുന്നു എന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ജയാ ബച്ചനുമായി തെറ്റിപ്പിരിഞ്ഞ് ഐശ്വര്യ താമസം മാറിയെന്നടക്കമുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ആർച്ചീസ് എന്ന ചിത്രത്തിന്റെ സ്ക്രീനിംഗിന് ഐശ്വര്യ, ബച്ചൻ കുടുംബത്തിനൊപ്പമാണ് എത്തിയത്. ഇതോടെ തത്കാലം ഡിവോഴ്സ് റൂമറുകൾ അടങ്ങിയിരുന്നു. ഇതിന് പിന്നാലയാണ് വീണ്ടും അംബാനി വിവാഹത്തിലെ വീഡിയോകൾ കുത്തിപ്പൊക്കി ആരാധകർ ചർച്ചയാക്കുന്നത്.
She’s the Queen Aishwarya Rai NOT Bachchan anymore. She came alone with her daughter at Ambani’s wedding.
Glad she finally gave up on the pretense that everything is fine.
She has a bad taste in men either they are @$$ holes like Salmandar Khan or a Brat like Abhishek Bachchan pic.twitter.com/nlFH4qyd8J
— Fringe Balsara (@TheMaleficiant) July 12, 2024