വയനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവും മകനും പിടിയിൽ. വടുവൻചാൽ കാടാശ്ശേരി സ്വദേശി അലവി (69) മകൻ നിജാസ് (26) എന്നിവരാണ് പിടിയിലായത്. ഇരുവർക്കുമെതിരെ പോക്‌സോ നിയമത്തിലെ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പൊലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛനും മകനും നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നു. ദേഹോപദ്രവം ചെയ്യുന്നത് പുറത്തുപറഞ്ഞാൽ കുട്ടിയെ കൊല്ലുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തി.
പിതാവിന്റെയും മകന്റെയും ശല്യം സഹിക്കാനാവാതെ പെൺകുട്ടി വിവരം വീട്ടിൽ പറയുകയായിരുന്നു. തുടർന്ന് മേപ്പാടി പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ബി.കെ സിജുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.















