ദുബായ് ജോസിന്റെ ‘അടിച്ചു കേറി വാ’ എന്ന ഡയലോഗ് തരംഗമാക്കിയ ആളെ നേരിൽ കാണണമെന്ന ആഗ്രഹം നടൻ റിയാസ് ഖാൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവെച്ചിരുന്നു. ജോസിനെയും , ഡയലോഗിനെയും ഇത്രയും പ്രശസ്തനാക്കിയ ആളെ കണ്ടെത്തി ഫോട്ടോ എടുക്കണമെന്നും , ഒപ്പം ആഹാരം കഴിക്കണമെന്നുന്ന ആഗ്രഹമാണ് നടൻ അന്ന് പങ്കുവെച്ചത്.
ആഗ്രഹം പൊലെ ഡയലോഗ് ഹിറ്റാക്കിയ യുവാക്കളുടെ സംഘത്തെ കണ്ടിരിക്കുകയാണ് റിയാസ് ഖാൻ. കഴിഞ്ഞ ദിവസമായിരുന്നു ഈ കൂടികാഴ്ച. അനന്തു, സാഹിൽ, ആരൺ, അഗ്‌സം എന്നിവരെയാണ് നടൻ കണ്ടത്. ഈ ഡയലോഗ് വീണ്ടും ഹിറ്റാക്കിയ എല്ലാവർക്കും നന്ദിയുണ്ട്. എന്നാലും ഇവരെ കണ്ടെത്തണം ഇവർക്കൊപ്പം ഒരു ഡിന്നർ കഴിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം അത് സാധ്യമായി. ഇവരോട് വലിയ നന്ദിയുണ്ടെന്ന് റിയാസ് ഖാൻ പറഞ്ഞു. ഇവർക്കൊപ്പം ‘അടിച്ചു കയറി വാ’ എന്ന ഡയലോഗും റിയാസ് ഖാൻ പറയുന്നുണ്ട്.
2004ൽ പുറത്തിറങ്ങിയ ജലോൽസവം എന്ന ചിത്രത്തിലെ റിയാസ് ഖാൻ അവതരിപ്പിച്ച ദുബായ് ജോസ് എന്ന കഥാപാത്രം അടുത്തിടെ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. സിനിമയിൽ ദുബായ് ജോസ് പറയുന്ന ‘അടിച്ചു കേറി വാ’ എന്ന ഡയലോഗാണ് വൈറലായത്. അന്ന് ചിത്രത്തിൽ വലിയ ശ്രദ്ധ ശ്രദ്ധ ലഭിക്കാതെ പോയ ഡയലോഗ് വർഷങ്ങൾക്ക് ശേഷം വൈറലായി മാറുകയായിരുന്നു.















