കണ്ണൂർ: പെട്രോൾ പമ്പ് ജീവനക്കാരനെ കാറടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ വധശ്രമ കേസ്. ഇയാളെ സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകിയതായി ഐജി അറിയിച്ചു. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സന്തോഷിനെതിരെയാണ് നടപടി.
കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പെട്രോളടിച്ചതിന്റെ പണം ആവശ്യപ്പെട്ട പമ്പ് ജീവനക്കാരനായ പള്ളിക്കുളം സ്വദേശി അനിലിനെയാണ് സന്തോഷ് ബോണറ്റിലിരുത്തി കാറോടിച്ചത്. 2,100 രൂപയ്‌ക്ക് പെട്രോൾ അടിച്ചിട്ട് 1,900 രൂപ മാത്രമാണ് ഉദ്യോഗസ്ഥൻ നൽകിയത്.
കഴിഞ്ഞ ഒക്ടോബറിലും സമാനരീതിയിൽ സന്തോഷ് പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ച് കയറ്റിയിരുന്നു. വാഹനത്തിന്റെ നിയന്ത്രണം വിട്ടു എന്ന് പറഞ്ഞാണ് അന്ന് സന്തോഷ് തടിയൂരിയത്.















