വിംബിൾഡൺ പുരുഷ സിംഗിൾസ് ഫൈനലിൽ കാർലോസ് അൽകാരസിന്റെ കരുത്തിന് മുന്നിൽ കീഴടങ്ങി നോവാക് ജോക്കോവിച്ചിന്റെ പരിചയ സമ്പത്ത്. വിംബിൾഡൺ കിരീടം നിലനിർത്തി 21കാരൻ. ഒരേ വർഷം വിംബിൾഡണും റോളണ്ട് ഗാരോസും നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഈ സ്പെയിൻകാരൻ സ്വന്തമാക്കി. 1986-ൽ ബോറിസ് ബെക്കറിന് ശേഷം വിംബിൾഡണിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ സിംഗിൾസ് ചാമ്പ്യനുമാണ് അൽകാരസ്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സ്പെയിൻ താരത്തിന്റെ കരുത്തുറ്റ ജയം.
സെൻ്റർ കോർട്ടിൽ 6-2, 6-2, 7-6 എന്ന സ്‌കോറിനാണ് ജോക്കോവിച്ചിനെ യുവതാരം കീഴടക്കിയത്. ഏറെക്കുറെ കഴിഞ്ഞ വിംബിൾഡൺ ഫൈനലിന്റെ തനിയാവർത്തനമായിരുന്നു കണ്ടത്. നാലാം ഗ്ലാൻഡ്സ്ലാം കിരീടമാണ് സ്പാനിഷ് മൂന്നാം സീഡായ അൽകാരസ് സ്വന്തമാക്കിയത്.
Astounding Alcaraz 🤩
The Spaniard defends his #Wimbledon title with a stunning straight sets victory over Novak Djokovic, 6-2, 6-2, 7-6(4) 🇪🇸 pic.twitter.com/bEbT9HwMZh
— Wimbledon (@Wimbledon) July 14, 2024