അംബാനി കുടുംബത്തിൽ നടക്കുന്ന കല്യാണത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 5000 കോടി ചെലവിട്ടുകൊണ്ടുള്ള അംബാനി കല്യാണം പാവങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് സിപിഐ നേതാവിന്റെ അവകാശവാദം. ട്വിറ്ററിലൂടെയാണ് ബിനോയ് വിശ്വം പ്രതികരിച്ചിരിക്കുന്നത്.
“പട്ടിണിയും ദാരിദ്ര്യവും ഉള്ള ഈ നാട്ടിൽ ഒരു കുടുംബത്തിന് എത്ര പണം ചിലവഴിക്കാൻ കഴിയും. 5000 കോടിയുടെ അംബാനി കല്യാണം പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണ്”.
“അതിസമ്പന്നരുടെ ശക്തിപ്രകടനമായിരിക്കാം ഇത്. ഭരണാധികാരികൾക്ക് ഇക്കാര്യത്തിൽ ധാർമ്മിക സമീപനമുണ്ടാകണം. പരമാവധി ആഡംബര നികുതി ചുമത്താൻ ഉള്ള നടപടികൾ സ്വീകരിക്കണം”-ബിനോയ് വിശ്വം പറഞ്ഞു.
In this land of hunger and poverty how much money a family can spend on a @AmbaniWedding? A wedding of 5000 cr is a criminal challenge to the poor. May be show of strength for the super rich .Rulers should have an ethical approach to this.Maximum luxury tax should be imposed.
— Binoy Viswam (@BinoyViswam1) July 13, 2024
“>















