പ്രഭാസിനൊപ്പം വമ്പൻ താരനിര അണിനിരന്ന കൽക്കി എഡി 2898 ന്റെ പ്രദർശനം പാതിവഴിക്ക് നിർത്തിവച്ച് ഒരു തിയറ്റർ. മഴയെ തുടർന്ന് തിയറ്റർ ചോർന്നതോടെയാണ് സിനിമാ പ്രദർശനം നിർത്തേണ്ടിവന്നത്. ഹൈദരാബാദിലാണ് വിചിത്ര സംഭവം. തിയറ്ററിന്റെ റൂഫിൽ നിന്ന് മഴത്തുള്ളികൾ വീഴുന്ന വീഡിയോ സോഷ്യൽ മീഡയയിൽ പെട്ടെന്ന് വൈറലായി.ഹൗസ്ഫുള്ളായ ഷോയാണ് പകുതി വഴിക്ക് നിർത്തേണ്ടി വന്നത്. ആൾക്കാരുടെ ശരീരത്തിലേക്കും സീറ്റുകളിലേക്കുമാണ് മഴവെള്ളം വീണത്.
ഹൈദരാബാദിലെ ഒരു മൾട്ടിപ്ലെക്സ് തിയറ്ററാണ് ചോർന്നതെന്നാണ് സൂചന. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല. സയൻസ് ഫിക്ഷനൊപ്പം ഇതിഹാസത്തെയും സമന്വയിപ്പിച്ച് എത്തിയ ചിത്രം ബോക്സോഫീസിൽ 1000 കോടി കടന്നിരുന്നു.ഇപ്പോഴും നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന ചിത്രം നിരവധി റെക്കോർഡുകളും കടപുഴക്കിയിട്ടുണ്ട്. നാഗ് അശ്വിനാണ് ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്തത്.
సినిమా థియేటర్లో వర్షం చినుకులు
కల్కి షో ఆపేసిన పంజాగుట్ట PVR యాజమాన్యం pic.twitter.com/VxoZKPGcbA
— Telugu Scribe (@TeluguScribe) July 14, 2024















