കുറഞ്ഞ പണമേ കൈയിലുള്ളോ.? പഠനാവശ്യത്തിനായി നല്ലൊരു ലാപ്ടോപ്പ് വാങ്ങണമെങ്കിൽ തുച്ഛമായ വിലയ്‌ക്ക് കിട്ടുന്നത് മെച്ചപ്പെട്ടവയാണോയെന്നാെരു സംശയമുണ്ടാകും. എന്നാൽ ചെറിയ വിലയ്‌ക്ക് കിട്ടുന്ന ഉഗ്രൻ ലാപ്ടോപ്പ് ഏതാെക്കെയെന്ന് ഒന്ന് നോക്കാം.
ASUS Vivobook Go 14
25,000 രൂപയുടെ ഫണ്ട് കൈവശമുണ്ടെങ്കിൽ ഏറ്റവും അനുയോജ്യമായ മോഡലാകുമിത്. അത്യാവശ്യം വേണ്ട റാമും റോമും ലാപ്ടോപ്പിനുണ്ട്. 14 ഇഞ്ച് ആണ് സ്ക്രീൻ വലിപ്പം. 8GB DD R4 റാം, 256 GB SSD. ഭാരം 1.3KG, ഇൻ്റൽ സെലറോൺ N4500 പ്രോസസർ 2 CORES.
ASUS Vivobook Go 15
അടിസ്ഥാന ആവശ്യങ്ങൾക്ക് അനുയോജ്യമായ മറ്റൊരു തിരഞ്ഞെടുപ്പാകും ASUS Vivobook Go 15. പ്രോസസർ: ഇൻ്റൽ സെലറോൺ N4020 2 കോറുകൾ, 2 ത്രെഡുകൾ,4MB കാഷെ.8GB വരെ അപ്‌ഗ്രേഡ് ചെയ്യാവുന്ന 4GB DDR4 റാം
256GB SSD. ഇൻ്റഗ്രേറ്റഡ് ഇൻ്റൽ എച്ച്‌ഡി ഗ്രാഫിക്‌സുള്ള ആൻ്റി-ഗ്ലെയർ ഡിസ്‌പ്ലേയുള്ള 15.6 ഇഞ്ച് സ്‌ക്രീൻ വലുപ്പം
ഭാരം:1.8 കിലോ. 6 മണിക്കൂർ വരെ ബാറ്ററി ലൈഫ്. ഫിംഗർപ്രിൻ്റ് സുരക്ഷയും ലഭ്യം.
LENOVO V15
ഈ ലാപ്‌ടോപ്പിന്റെ ഏറ്റവും മികച്ച സവിശേഷത വികസിപ്പിക്കാവുന്ന സ്റ്റോറേജാണ്. സ്പിൽ-റെസിസ്റ്റൻ്റ് കീപാഡുമായി വരുന്നതിനാൽ, പരുക്കൻ ഉപയോക്താക്കൾക്ക് കൂടുതൽ ഉപകരിക്കും. ഇൻ്റൽ സെലറോൺ N4500 പ്രോസസർ 2 CORES, 4MB കാഷെയും.8GB DDR4 റാം, 256GB SSD, 512GB SSD-ലേക്ക് അപ്ഗ്രേഡ് ചെയ്യാം.ഇൻ്റൽ UHD ഗ്രാഫിക്സിനൊപ്പം 15.6 ഇഞ്ച് സ്‌ക്രീൻ വലിപ്പം.6 മണിക്കൂർ വരെ ബാറ്ററി ലൈഫ, ഭാരം: 1.85 കിലോ.
HP 255 G8 നോട്ട്ബുക്ക്
ബജറ്റിന് അനുയോജ്യമായ ലാപ്ടോപ്പാണ് HP 255 G8 നോട്ട്ബുക്ക്. 8 ജിബി റാം.(8GB DDR4 റാം, 256GB SSD). സ്‌ക്രീൻ വലിപ്പം 15.6 ഇഞ്ച്. ടൈപ്പ് സി ചാർജിംഗ്. വോഗത്തിൽ ബൂട്ട് ചെയ്യാൻ സാധിക്കുമെന്നത് സവിശേഷത. ഭാരം: 1.7 കിലോ
ലെനോവോ ഐഡിയ പാഡ് 1
25,000 രൂപയ്‌ക്ക് താഴെ വിലയിൽ വാങ്ങാൻ കഴിയുന്ന മറ്റൊരു മികച്ച ലാപ്ടോപ്പാണിത്. 14 ഇഞ്ചാണ് സ്ക്രീൻ വലിപ്പം. ഒപ്പം കൊണ്ടുപോകാൻ സാധിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. റാപ്പിഡ് ചാർജിംഗ് സവിശേഷത.ഇൻ്റൽ കോർ സെലറോൺ N4020 പ്രോസസർ.9 മണിക്കൂർ ശരാശരി ബാറ്ററി ലൈഫ്.8 ജിബി റാം, 256 ജിബി എസ്എസ്ഡി.നിങ്ങളുടെ സുരക്ഷയ്‌ക്കായി ഒരു പ്രൈവസി ഷട്ടറിനൊപ്പം വരുന്ന 720p HD ക്യാമറ.
വെറും 1.3 കിലോ ഭാരം
Acer വൺ 14 ബിസിനസ് ലാപ്‌ടോപ്പ്
25000-ന് താഴെയുള്ള ഈ ലാപ്‌ടോപ്പ് നിങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് അനുയോജ്യമായ മികച്ച തിരഞ്ഞെടുപ്പാണ്. 3 നിറങ്ങളിൽ ലഭ്യമാണ്.AMD Ryzen 3 3250U പ്രോസസർ,2 കോറുകൾക്കൊപ്പം ലഭ്യമാണ്. 8GB DDR4 റാം, അത് 32GB ആയി ഉയർത്താം256GB. 14 ഇഞ്ച് സ്‌ക്രീൻ വലിപ്പം,ഭാരം: 1.49 കിലോ. 7 മണിക്കൂർ വരെ ബാറ്ററി ലൈഫ്. എഎംഡി റേഡിയൻ ഗ്രാഫിക്സ്