ബെംഗളൂരു : ബുർഖ ധരിച്ച് നാലംഗ സംഘം കവർന്നത് ഏഴുലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ . കർണാടകയിലെ ഹാസൻ ജില്ലയിലെ അർക്കൽഗുഡിലെ പ്രശസ്ത ജ്വല്ലറിയിലാണ് മോഷണം നടന്നത്.
ബുർഖ ധരിച്ചെത്തിയ നാലംഗസംഘം സ്വർണം വാങ്ങാനെന്ന വ്യാജേന കടയിൽ കയറി സ്വർണ്ണാഭരണങ്ങൾ നോക്കുകയായിരുന്നു . ഇതിനിടെ ഓരോ ട്രേയിൽ നിന്നും ഓരോ ആഭരണങ്ങൾ എടുത്ത് ബുർഖയിൽ ഒളിപ്പിച്ചു. ഇത്തരത്തിൽ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന 94.715 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് ഇവർ കവർന്നത് . സംഘം പോയി കഴിഞ്ഞാണ് മോഷണം നടന്ന വിവരം ഉടമയടക്കം അറിയുന്നത് . മോഷണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സംഘത്തിനായി തെരച്ചിൽ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.