കണ്ടാൽ അറയ്ക്കുന്ന കാഴ്ച, ദുർ​ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം; ജീവൻ പണയം വച്ച് രക്ഷാപ്രവർ‌ത്തനം; ജോയിക്കായി തിരച്ചിൽ നടത്തിയവർക്ക് അഭിനന്ദനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ടാൽ അറയ്‌ക്കുന്ന കാഴ്ച, ദുർ​ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം; ജീവൻ പണയം വച്ച് രക്ഷാപ്രവർ‌ത്തനം; ജോയിക്കായി തിരച്ചിൽ നടത്തിയവർക്ക് അഭിനന്ദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 03:39 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ മൂന്ന് ദിവസമായി കേരളം ഒന്നടങ്കം ജോയി എന്ന ശുചീകരണ തൊഴിലാളിയെ തിരയുകയായിരുന്നു. എൻഡിആർഎഫും അ​ഗ്നിരക്ഷാസേനയും സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് ആമയിഴഞ്ചാൻ തോട്ടിൽ നടത്തിയത്. സ്വന്തം ജീവൻ പോലും വകവയ്‌ക്കാതെ മാലിന്യക്കൂമ്പാരത്തിൽ ഒരു കൂട്ടം രക്ഷാപ്രവർ‌ത്തകർ ഇറങ്ങി കൈ മെയ് നോക്കാതെ ജോയിക്കായി തിരച്ചിൽ നടത്തിയത് ശ്വാസം അടക്കിപ്പിടിച്ചാണ് കേരളക്കര കണ്ടത്.

ജോയിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കാതെ പോയെങ്കിലും കണ്ടാൽ അറയ്‌ക്കുന്ന പുഴയിലിറങ്ങി രക്ഷാപ്രവർത്തനം നടത്തിയ അ​ഗ്നിരക്ഷാസേനയെ നാടൊന്നാകെ അഭിനന്ദിക്കുകയാണ്. വെല്ലുവിളികളെ കൂട്ടായ പരിശ്ര‌മത്തിലൂടെ തരണം ചെയ്ത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് സേന നടത്തിയത്.

120 മീറ്റർ നീളമുള്ള അതീവ ദുഷ്കരമായ ടണലിനുള്ളിലൂടെയാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് സേനാം​ഗം പറയുന്നു. ഒരാൾ വെള്ളത്തിലകപ്പെട്ടു എന്ന ഫോൺ കോളിനെ തുടർന്നാണ് തിരച്ചിലിന് എത്തിയത്. ഉള്ളിലേക്ക് പോയതിന് ശേഷം മാത്രമാണ് മുന്നോട്ടുള്ള വഴി ദുർഘടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്നാണ് സ്കൂബ സം​ഘത്തെ തിരച്ചിലിന് അയച്ചത്. ആരുമൊന്ന് ഇറങ്ങാൻ മടിക്കുന്ന, കണ്ടാൽ അറയ്‌ക്കുന്ന, ദുർ​ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

രാജാജി ന​ഗർ, ചാക്ക, വർ‌ക്കല, കല്ലമ്പലം, ആറ്റിങ്ങൽ, പാറശാല, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നുള്ള അ​ഗ്നിരക്ഷാ സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. 100 അം​ഗ സംഘത്തിനൊപ്പം മറ്റ് ജില്ലകളിൽ നിന്നുള്ളവരും പങ്കുച്ചേർന്നിരുന്നു. തിരുവനന്തപുരത്ത് നിന്ന് 14-ഉം കൊല്ലത്ത് നിന്ന് അഞ്ച് സ്കൂബ അം​ഗങ്ങളുമാണ് മാലിന്യനിറഞ്ഞ വെള്ളത്തിൽ ഊളിയിട്ട് തിരച്ചിൽ നടത്തിയത്. 20 പേരടങ്ങുന്ന എൻഡിആർഎഫ് സംഘമാണ് സ്ഥലത്ത് എത്തിയത്. അ​ഗ്നി​രക്ഷാ സേനയെ സഹായിക്കുകയായിരുന്നു ഇവരുടെ ദൗത്യം. ഇതിന് പുറമേ 72 പേരടങ്ങുന്ന ന​ഗരസഭാ ശുചീകരണ സംഘവും സ്ഥലത്തുണ്ടായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത മെഡിസിൻ വിഭാ​ഗവും പ്രത്യേക ക്രമീകരണം നടത്തിയിരുന്നു.

തലസ്ഥാനം പുറത്തള്ളുന്ന മാലിന്യത്തിന്റെ നേർക്കാഴ്ചയാണ് ആമയിഴഞ്ചാൻ തോട്ടിൽ നിന്നും കണ്ടത്. പതിറ്റാണ്ടുകളായി തള്ളിയ മാലിന്യം കട്ടപ്പിടിച്ച് തോടിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടി പാറ പോലെ ഉറച്ചിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തിനും ജലസ്രോതസുക‌ളുടെ സംരക്ഷണത്തിനും നാടാകെ പദ്ധതികൾ അനുദിനം കൂൺ പോലെ മുളയ്‌ക്കുമ്പോഴാണ് മനുഷ്യമനസിനെ മരവിപ്പിക്കുന്ന മാലിന്യത്തിന്റെ ഭയപ്പെടുന്ന കാഴ്ച. ഇതിനിടയിലും മനസിടറാതെ ജോയിക്കായി തിരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ..

Tags: NDRFFire forceJoyKerala Fire Nad Rescue
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies