കോട്ടയം: കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പത്തനംതിട്ട മൈലപ്ര സ്വദേശി സുരാജ് (36) ആണ് പിടിയിലായത്. നിയമ വിദ്യാർത്ഥിനിയാണ് അതിക്രമം നേരിട്ടത്.
കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് അതിക്രമം നടന്നത്. ചെങ്ങന്നൂരിനും കാരയ്‌ക്കാടിനും മധ്യേ ഇയാൾ പെൺകുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. വിദ്യാർത്ഥിനി ബഹളം വെച്ചതിനെ തുടർന്ന് മറ്റ് യാത്രക്കാര്‍ ഇടപെട്ടു. ബസ് ജീവനക്കാർ ഉടനെ പൊലീസിനെ വിവരം അറിയിച്ചു. പന്തളം പൊലീസാണ് സുരാജിനെ കസ്റ്റഡിയിലെടുത്തത്.
മൈനര്‍ ഇറിഗേഷന്‍ വകുപ്പിലെ ഡിവിഷണല്‍ അക്കൗണ്ടന്റാണ് സുരാജ്. പെരുമ്പാവൂരിലെ ഭാര്യ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു പ്രതി.















