ഒമാനിലെ മസ്കത്തിൽ വെടിവെപ്പ്. നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. വാദി അൽ കബീറിൽ ഒരു പള്ളിയുടെ സമീപമാണ് വെടിവെപ്പുണ്ടായത്.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമായെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവെപ്പിന് പിന്നിൽ ആരാണെന്നും സംഭവത്തിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്നത് സംബന്ധിച്ചും വിവരങ്ങൾ ലഭ്യമായിട്ടില്ല.
Leave a Comment