കണ്ണൂർ: പൊലീസുകാരൻ ബ്ലാക്ക് മെയിലിങ് ചെയ്യുന്നതായി പരാതി. കണ്ണൂർ സെൻ്റ് ആഞ്ചലോ കോട്ടയിൽ സുരക്ഷ ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
കോട്ടയിൽ കാണാൻ എത്തിയ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയാണ് ഭീഷണിപ്പെടുത്തിയത്. മുഴുപ്പിലങ്ങാട് സ്വദേശി പ്രവീഷിനെതിരെയാണ് പരാതി. കണ്ണൂർ-കൊല്ലം സ്വദേശികൾ ഇത് സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ഇടതനുകൂല പൊലീസ് അസോസിയേഷൻ ജില്ലാ ജോയിൻ്റ് സെക്രട്ടറിയാണ് പ്രവീഷ് .
ചിത്രങ്ങൾ പുറത്തു വിടാതിരിക്കാൻ ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു.















