കോഴിക്കോട്; ഷോക്കേറ്റ് അവശനിലയിലായ സിംഹവാലൻ കുരങ്ങിന് രക്ഷകരായത് നാട്ടുകാർ. കരിപ്പൂർ വിമാനത്താവള റോഡിലെ ട്രാൻസ്‌ഫോർമറിൽ നിന്നും ഷോക്കേറ്റ് കിടന്ന കുരങ്ങിനാണ് നാട്ടുകാർ പ്രാഥമ ശുശ്രുഷ നൽകിയത്.
വൈകീട്ട് 6 മണിയോടെയാണ് സംഭവം. ട്രാൻസ്ഫോർമറിനടുത്ത് കുരങ്ങൻ വീണു കിടക്കുന്നത് അതുവഴി കടന്നുപോയവരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കുരങ്ങിന്റെ ശരീരത്തിൽ ശക്തമായി തട്ടിയാണ് ജീവൻ വീണ്ടെടുത്തത്. കുരങ്ങിനെ ഫോറസ്റ്റ് ഉദ്യേഗസ്ഥർക്ക് കൈമാറി. കാലിന് പരിക്കേറ്റിട്ടുമുണ്ട്.















