ആന്ധ്രാപ്രദേശിൽ 8 വയസുകാരി കാെല്ലപ്പെട്ട സംഭവത്തിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് പൊലീസ്. നന്ദ്യാൽ ജില്ലയിലാണ് 12 ഉം 13 ഉം വയസുള്ള മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഫോണിൽ പോൺ ചിത്രങ്ങൾ കണ്ടിരുന്ന ആൺകുട്ടികൾ ഇവ പുനരാവിഷ്കരിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് ക്രൂര പീഡനങ്ങൾക്കിരയായി വിദ്യാർത്ഥി കാെല്ലപ്പെട്ടതെന്ന് പാെലീസ് പറഞ്ഞു.
കുട്ടിയെ ക്ഷേത്രത്തിന് സമീപമെത്തിച്ചാണ് മൂവരും ചേർന്ന് പീഡിപ്പിക്കുകയും ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തത്.പിന്നീട് പ്രതികളിലൊരാളുടെ പിതാവും അമ്മാവനും ചേർന്ന് കുട്ടിയുടെ മൃതദേഹം കല്ലുകെട്ടി കൃഷ്ണാ നദിയിലെറിഞ്ഞു. തെളിവുകൾ നശിപ്പിക്കാനും ശരീരം കിട്ടാതിരിക്കാനുമായിരുന്നുയിത്.
തുടർന്ന് ഇരുവരെയും പൊലീസ് പിടികൂടി. കുറ്റകൃത്യത്തിൽ പങ്കാളികളായ മൈനർ പ്രതികളും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയുടെ മൃതദേഹത്തിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. എൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിൽ ഡ്രോൺ, അണ്ടർവാട്ടർ കാമറ എന്നിവയടക്കമുപയോഗിച്ചാണ് പരിശോധന.