"എതിരെ നിൽക്കുന്നവന്റെ ഉള്ളൊന്നറിഞ്ഞാൽ, എല്ലാവരും പാവങ്ങളാ"; അപമാനിക്കപ്പെട്ടതായി തോന്നിയിട്ടില്ലെന്ന് ആസിഫ് അലിയുടെ മറുപടി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“എതിരെ നിൽക്കുന്നവന്റെ ഉള്ളൊന്നറിഞ്ഞാൽ, എല്ലാവരും പാവങ്ങളാ”; അപമാനിക്കപ്പെട്ടതായി തോന്നിയിട്ടില്ലെന്ന് ആസിഫ് അലിയുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 03:49 pm IST
Facebook
Twitter
WhatsAppTelegram

രമേശ് നാരായണിന് അവാർഡ് നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ ആദ്യ പ്രതികരണവുമായി നടൻ ആസിഫ് അലി. താൻ അപമാനിക്കപ്പെട്ടതായി തോന്നിയില്ലെന്നും തന്റെ വിഷമങ്ങളും പ്രശ്നങ്ങളും തന്റേത് മാത്രമാണെന്നും ആസിഫ് അലി പറഞ്ഞു. കൊച്ചി സെന്റ് ആൽബേർട്സ് കോളേജിലെ പരിപാടിയിൽ സിനിമ പ്രമോഷന്റെ ഭാ​ഗമായെത്തിയപ്പോഴായിരുന്നു ആസിഫിന്റെ പ്രതികരണം.

സമൂഹമാദ്ധ്യമങ്ങളിൽ കിട്ടുന്ന പിന്തുണയിൽ സന്തോഷമുണ്ട്. എനിക്കുള്ള പിന്തുണ വെറുപ്പിന്റെ പ്രചാരണ വേദിയാക്കി മാറ്റരുത്. ഈ വിഷയത്തിൽ കൂടുതലായി ഇടപെടണം എന്ന് വിചാരിച്ചതല്ല, പക്ഷേ അദ്ദേഹത്തെ സമൂഹമാദ്ധ്യമങ്ങൾ വേട്ടയാടുന്നതും പിന്നാലെയുണ്ടായ ക്യാമ്പെയിനുകളുമൊക്കെ കണ്ടാണ് സംസാരിക്കണം എന്ന് തോന്നിയത്. ആ നിമിഷത്തിൽ അദ്ദേഹത്തിന് തോന്നിയ കാര്യമാണ് അദ്ദേഹം ചെയ്തത്. ഞാൻ അപമാനിക്കപ്പെട്ടതായി തോന്നിയില്ല.

എല്ലാ മനുഷ്യർക്കും സംഭവിക്കാവുന്നതാണ് അദ്ദേഹത്തിനും സംഭവിച്ചത്. ഈ വിഷയത്തിൽ എന്ത് മറുപടി പറയണം എന്ന കൺഫ്യൂഷൻ ആയിരുന്നു ഇന്നലെ. വെറെയൊരു തരത്തിലേക്ക് ഈ ചർച്ച കൊണ്ടുപോകരുത്. അപ്പോഴത്തെ മാനസികാവസ്ഥയിൽ അദ്ദേഹം അങ്ങനെ പ്രതികരിച്ചതാകാം. അദ്ദേഹത്തിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാകും.

ഒന്നാമത്തെ കാര്യം അദ്ദേഹത്തെ വേദിയിലേക്ക് വിളിക്കാൻ മറന്നു. വേദിയിലേക്ക് വിളിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പേര് തെറ്റി വിളിച്ചിരുന്നു. ഇതിന്റെയൊക്കെ മാനസിക പിരിമുറുക്കത്തിലായിരിക്കാം അദ്ദേഹമുണ്ടായിരുന്നത്. എല്ലാ മനുഷ്യന്മാരും പ്രതികരിക്കുന്ന പോലെയാണ് അദ്ദേ​ഹവും പ്രതികരിച്ചത്. അത് കാമറയിൽ വരുമ്പോൾ പലതായി പുറത്തുവന്നു. എനിക്ക് ഒരു വിധത്തിലുള്ള വിഷമമോ പരിഭവമോ ഉണ്ടായിട്ടില്ല. ആ സമയത്ത് അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ എന്തെങ്കിലും തരത്തിലുള്ള പിരിമുറുക്കം ഉണ്ടായിരുന്നിരിക്കാമെന്നാണ് ഞാൻ കരുതുന്നത്.

മതപരമായി പോലും ഈ വിഷയത്തിൽ ആളുകൾ ഇടപ്പെട്ടു. രാവിലെ ഞാൻ വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഇത്രയും സീനിയർ ആയ ഒരാൾ എന്നോട് മാപ്പ് പറയേണ്ട അവസ്ഥയിലെത്തി. എന്നെ അപമാനിച്ചതായി എനിക്ക് തോന്നിയില്ല. ഇനിയും അവാർഡ് നൽകാൻ അവസരം ലഭിച്ചാൽ തീർച്ചയായും നൽകും. അത് അഭിമാനമായാണ് ഞാൻ കാണുന്നത്.

കലയോളം തന്നെ കലാകാരന്മാരെ സ്നേഹിക്കുന്നവരാണ് മലയാളികളെന്ന് ഇന്നലെ വീണ്ടും മലയാളികൾ തെളിയിച്ചു. പക്ഷേ അദ്ദേഹത്തിനെതിരയുള്ള ക്യാമ്പെയ്നിനോട് എനിക്ക് ഒട്ടും താത്പര്യമില്ല. അദ്ദേഹം ഒരിക്കലും മനഃപൂർവ്വം അങ്ങനെ ചെയ്തതല്ല. അങ്ങനെ ചെയ്യുന്ന ഒരു വ്യക്തിയുമല്ല അദ്ദേഹം.

ജയരാജ് മെമോന്റോ നൽകാൻ എത്തിയപ്പോഴാണ് ‍ഞാൻ പിറകിലേക്ക് മാറിയത്. അദ്ദേഹത്തിന് വേദനിപ്പിക്കാത്ത രീതിയിൽ മറുപടി പറയണം എന്ന് മാത്രമാണ് ഞാൻ വിചാരിച്ചിരുന്നത്. ഞാൻ നൽകുന്ന മറുപടി മറ്റൊരു തലത്തിലും പോകാൻ പാടില്ല- ആസിഫ് അലി പറഞ്ഞു.

Tags: asif alipress meetRamesh narayanan
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies