ഹവായ് ചെരുപ്പ് മലയാളിയുടെ നോൺസ്റ്റാൾജിയയുടെ ഭാഗമാണ്. പുതിയ തലമുറയിലെ കുട്ടികൾക്ക് ഇയാളെ അത്ര പരിചയമിലെങ്കിലും അൽപം മുതിർന്നവർക്ക് കുട്ടിക്കാലത്തെ ഓർമകളിലാണ് ആളുടെ സ്ഥാനം. കുറഞ്ഞ വിലയിൽ കിട്ടുന്ന വെള്ളയും നീലയും നിറത്തിലുള്ള ഹവായ് ചെരുപ്പാണ് കൂടുതലായും വിപണി വാണിരുന്നത് . എത്ര ചെളി പിടിച്ചാലും അൽപം സോപ്പും ചികരിയും കൊണ്ട് കഴുകിയിൽ ഇവർ വീണ്ടും സുന്ദരകുട്ടനാകും. ഇന്ന് ഹവായ് പുറത്ത് ഉപയോഗിക്കുന്നത് തീരെ കുറവാണ്. പകരം വീടിനകങ്ങളിലും ബാത്ത്റൂമിലുമെല്ലാമാണ് കൂടുതലായും പുള്ളിക്കാരനെ ഉപയോഗിക്കുന്നത്.
നമ്മുടെ ഹവായിയെ അങ്ങനെ തള്ളിക്കളയാൻ വരട്ടെ. അങ്ങ് മണലാര്യത്തിൽ പുള്ളി സ്റ്റാർ ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കഴിഞ്ഞ ദിവസം ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ചെരുപ്പിന്റെ വീഡിയോ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് എല്ലാവരും. കുവൈത്തിലെ ഒരു ഷോപ്പില്‍ ഏകദേശം 4500 റിയാലിനാണ് ഈ ചെരുപ്പുകള്‍ വിൽക്കാൻ വെച്ചിരിക്കുന്നത്. അതായത് വില രൂപയില്‍ ഒരു ലക്ഷത്തിനും മുകളില്‍. വീഡിയോ കണ്ട് ഞെട്ടിത്തരിച്ചിരിക്കുന്ന ഇന്ത്യക്കാരെയാണ് പിന്നിട് കണ്ടത്. ഈ ഞെട്ടൽ കമന്റുകളിലും കാണാം. ടോയ്‌ലറ്റിൽ പോകാനായി ഞങ്ങൾ ലക്ഷങ്ങളുടെ ചെരുപ്പാണ് ഇത്രയും കാലം ഉപയോഗിച്ചിരുന്നത്’, ‘ഇന്ത്യയിൽ വന്നാൽ 50 രൂപയ്‌ക്ക് നിങ്ങൾക്ക് ഈ ചെരുപ്പ് വാങ്ങാം’, ‘ഞാൻ പണ്ട് സ്കൂളിൽ പോകുമ്പോ ഇതാണ് ഇട്ടിരുന്നത്’ എന്നിങ്ങനെ പോകുന്നു പ്രതികരണം.
متداول:
احدث صيحات الموضة “زنوبة” بسعر 4500 ريال 👀!
#حمد_العنزي pic.twitter.com/Djc3pe7XBz
— ترند (@trndkw__) July 8, 2024
ഫാഷന്‍ സനൂബ എന്ന പേരിലാണ് വീഡിയോ എക്സിൽ പ്രചരിക്കുന്നത്. വീഡിയോയില്‍ നീല, ചുവപ്പ്, പച്ച എന്നീ നിറങ്ങളിലുള് സ്ട്രിപ്പുകളോടുകൂടിയ ചെരുപ്പുകള്‍ ഒരു ചില്ലുകൂട്ടിൽ വെച്ചിരിക്കുന്നത് കാണാം. കാഴ്ചക്കാരിൽ ആരോ ആണ് ദൃശ്യങ്ങൾ പകർത്തിയത് എന്നാണ് സൂചന















