കോട്ടയം: ഏറ്റുമാനൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ. പെരുമ്പായിക്കോട് സ്വദേശി കാർത്തികേയൻ (23) കൊല്ലം കുളത്തൂപ്പുഴ സ്വദേശി ബിജി ടി. അജി (21) എന്നിവരാണ് പിടിയിലായത്. ഏറ്റുമാനൂർ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
പ്രതികളുടെ പക്കൽ നിന്ന് 1.46 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഏറ്റുമാനൂർ കാരിത്താസ് ജംഗ്ഷന് സമീപത്തെ ലോഡ്ജുകളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യവിവരം ലഭിച്ചിരുന്നു.
തുടർന്ന് പൊലീസും എക്‌സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ യുവതിയും യുവാവും കുടുങ്ങുകയായിരുന്നു. വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.















