ലോകപ്രസിദ്ധമായ തീം പാർക്കുകളിൽ ഒന്നാണ് പാരീസിലെ ഡിസ്നി ലാൻഡ്. 5200 ഏക്കറിലായി രണ്ട് തീം പാർക്കുകൾ, ഏഴ് ഹോട്ടലുകൾ, രണ്ട് കൺവെൻഷൻ സെൻ്ററുകൾ, ഒരു ഗോൾഫ് കോഴ്‌സ്, ഷോപ്പിംഗ്, ഡൈനിംഗ്, എൻ്റർടൈൻമെൻ്റ് കോംപ്ലക്സ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ പാരീസിലെ ഡിസ്നി ലാൻഡ് ലോക തട്ടിപ്പാണെന്ന് പറയുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. വണ്ടർലാ പോലുള്ള പാർക്കുകൾ കണ്ടാൽ അത് മനസ്സിലാകുമെന്നും താരം അവകാശപ്പെടുന്നു.
“വണ്ടർലായിൽ എനിക്ക് ഒരു ഓർമ്മയുമില്ല. എന്റെ കുട്ടിക്കാലത്തൊന്നും ഞാനിവിടെ വന്നിട്ടില്ല. എന്നാൽ എന്റെ മകളുമൊത്ത് ഞാൻ ഇവിടെ വന്നിട്ടുണ്ട്. ബാംഗ്ലൂരിലുള്ള വണ്ടർലായിലാണ് മകളുമൊത്ത് പോയത്. മകളുമൊത്ത് ആദ്യമായി പോകുന്ന ഒരു അമ്യൂസ്മെന്റ് പാർക്ക്, അത് വണ്ടർലായാണ്. അതിനുശേഷം ഞങ്ങൾ പാരീസിലെ ലോകത്തിലെ ഏറ്റവും പ്രസിദ്ധമായിട്ടുള്ള ഡിസ്നി ലാൻഡ് സന്ദർശിക്കുകയുണ്ടായി”.
“ഡിസ്നി ലാൻഡ് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി. ഭയങ്കര തട്ടിപ്പ് പരിപാടിയായി എനിക്കത് ഫീൽ ചെയ്തു. ലക്ഷക്കണക്കിന് ആൾക്കാരാണ് അവിടെ വരുന്നത്. വണ്ടർലായിൽ കണ്ട ഒരു പരിപാടിയും ഡിസ്നി ലാൻഡിൽ കണ്ടില്ല. കുറേ തട്ടിപ്പ് റൈഡ്സ് അല്ലാതെ അവിടെ വേറെ ഒന്നുമില്ല”- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.















