ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷയ്‌ക്ക് ഓരോ വിദ്യാർത്ഥികൾക്കും ലഭിച്ച മാർക്ക് ശനിയാഴ്ച ഉച്ചയ്‌ക്ക് 12 മണിക്ക് മുൻപ് പ്രസിദ്ധീകരിക്കണമെന്ന് ദേശീയ പരീക്ഷാ ഏജൻസിയോട് (NTA) ആവശ്യപ്പെട്ട് സുപ്രീംകോടതി. ഓരോ നഗരത്തിലെയും പരീക്ഷാ സെന്ററുകൾ കേന്ദ്രീകരിച്ച് വിശദമായി പ്രസിദ്ധീകരിക്കണമെന്നാണ് നിർദേശം. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്കിനെ സെന്ററുകൾ കേന്ദ്രീകരിച്ച് വിലയിരുത്താനും കൂടുതൽ വ്യക്തത വരുത്താനുമാണിത്. മാർക്ക് ലഭിച്ചതിന് ഏതെങ്കിലും തരത്തിലുള്ള പാറ്റേണുകളുണ്ടോ എന്നതടക്കമുള്ള സംശയങ്ങൾ ദൂരീകരിക്കാനാണ് സെന്ററുകളുടെ അടിസ്ഥാനത്തിൽ മാർക്ക് പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ വിദ്യാർത്ഥികളുടെ വ്യക്തിവിവരങ്ങൾ മനസിലാകുന്ന തരത്തിലുള്ള വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടുത്തരുതെന്ന് കോടതി പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഫോട്ടോ, ഹാൾടിക്കറ്റ് നമ്പർ എന്നിവ മാസ്ക് ചെയ്യണം.
വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി വരെയാണ് NTAയ്‌ക്ക് കോടതി സമയം നൽകിയിരിക്കുന്നത്. നീറ്റുമായി ബന്ധപ്പെട്ട ഹർജികളിന്മേലുള്ള വാദം തിങ്കളാഴ്ച തുടരുമെന്നും സുപ്രീംകോടതി അറിയിച്ചു.