ഇവാൻ ദി ടെറിബിൾ; ചരിത്രത്തിലെ 'ക്രൂരനായ മനുഷ്യന്റെ' മുഖം; 440 വർഷത്തിന് ശേഷം പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞർ
Tuesday, November 11 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഇവാൻ ദി ടെറിബിൾ; ചരിത്രത്തിലെ ‘ക്രൂരനായ മനുഷ്യന്റെ’ മുഖം; 440 വർഷത്തിന് ശേഷം പുനഃസൃഷ്ടിച്ച് ശാസ്ത്രജ്ഞർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 07:14 pm IST
FacebookTwitterWhatsAppTelegram

ഒറ്റനോട്ടത്തിൽ കണ്ടാൽ സാധാരണ മനുഷ്യൻ, എന്നാൽ റഷ്യൻ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി ‘ഇവാൻ ദ ടെറിബിളിന്റെ’ മുഖം പുനഃസൃഷ്ടിച്ചിരിക്കുകയാണ് ശാസ്ത്ര ലോകം. ചരിത്രത്തിലെ ക്രൂരനായ ഭരണാധികാരിയെന്ന വിശേഷണത്തിന് അർഹനായ ഇവാൻ 1584ലാണ് മരിക്കുന്നത്. 440 വർഷങ്ങൾക്ക് ശേഷം വീണ്ടും ഭയപ്പെടുത്താൻ അയാൾ എത്തിരിക്കുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ബ്രസീലിയൻ ഗ്രാഫിക് വിദഗ്ധനായ സിസറോ മൊറേസാണ് ഇവാന്റെ മുഖം പുനഃനിർമിച്ചത്. രാജ്യദ്രോഹി എന്ന് ആരോപിക്കപ്പെടുന്ന ആളുകളെ ക്രൂരമായി കൊല്ലാൻ നിർദേശം നൽകുന്ന റഷ്യൻ ഭരണാധികാരിയായിരുന്നു ഇയാൾ. ഇവാന്റെ നിഴലിനെ പോലും ജനങ്ങൾ പേടിയോടെയാണ് കണ്ടിരുന്നത്. ഭീകരതയെ പ്രണയിച്ച ഇവാൻ തന്റെ സ്വന്തം മകനെ പോലും അതിക്രൂരമായി കൊലപ്പെടുത്തിയതായി ന്യൂയോർക്ക് പോസ്റ്റിൽ പറയുന്നു.

സോവിയറ്റ് ഗവേഷകനായ മിഖായേൽ ഗെരാസിമോവ്, ഇവാന്റെ ശവകുടീരത്തിൽ നടത്തിയ വിശദ പരിശോധനകളിൽ നിന്ന് ലഭിച്ച വിവരങ്ങളെ ആസ്പദമാക്കിയാണ് ഇവാന്റെ മുഖം പുനഃസൃഷ്ടിച്ചതെന്ന് മൊറേസ് പറയുന്നു. ഭക്ഷണവും മദ്യവുമായിരുന്നു ഇവാന് പ്രിയപ്പെട്ടത്. ഇത്തരത്തിൽ കുത്തഴിഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ അവസാന നാളുകളിലുണ്ടായിരുന്നതെന്ന് പഠനങ്ങളിൽ നിന്ന് കണ്ടെത്തി. ഇവാൻ മരണപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് അളവിൽ കവിഞ്ഞ് മെർക്കുറിയുടെ അംശം കണ്ടെത്തിയിരുന്നു. ഇതിന് പിന്നിലെ ദുരൂഹത ഇന്നും നിലനിൽക്കുകയാണ്.

പഠനങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവാന്റെ മുടിയും, താടിയും മുഖവും, തോളുമെല്ലാം പുനഃസൃഷ്ടിച്ചതെന്നും മൊറേസ് പറയുന്നുണ്ട്. എന്നാൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവാൻ അത്ര ഭയങ്കരനായിരിന്നില്ലെന്നാണ് മൊറോസ് പറയുന്നത്. ക്രൂരനായ ഭരണാധികാരിയെന്നത് ഇവാന്റെ എതിരാളികൾ നൽകിയ വിശേഷണമായിരിക്കാമെന്നാണ് മൊറേസിന്റെ അഭിപ്രായം.

Tags: RussiaIvan The Terrible
ShareTweetSendShare

More News from this section

ഇക്വഡോർ ജയിലിൽ കലാപം; കുറഞ്ഞത് 31 മരണം

“പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷാപ്രശ്നങ്ങൾ അവർ സ്വയം വരുത്തിവച്ചത്; സ്വന്തം അതിർത്തി സുരക്ഷിതമാക്കുന്നതിൽ പരാജയപ്പെട്ടു”: അഫ്​ഗാൻ വിദേശകാര്യ മന്ത്രി

മാലിയിൽ ഭാരതീയരെ തട്ടിക്കൊണ്ടുപോയ സംഭവം; എംബസി അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യ

രാഹുലിന്റെ വോട്ട് ചോരി ആരോപണം, അനുവാദമില്ലാതെ തന്റെ ഫോട്ടോ ദുരുപയോ​ഗം ചെയ്തതിൽ നിയമസഹായം തേടി ബ്രസീലിയൻ മോഡൽ

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

Latest News

ഡൽഹി സ്ഫോടനം; കേരളത്തിൽ സുരക്ഷ ശക്തമാക്കി, ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

ഡൽഹി സ്ഫോടനത്തിൽ ജമ്മുവിൽ പിടിയിലായ ജിഹാദി ഡോക്ടർമാർക്ക് പങ്ക് ? ഫോറൻസിക് സംഘം സ്ഥലത്ത്, പിന്നിൽ ജെയ്ഷെ മു​ഹമ്മദ് ഭീകരരെന്ന് സംശയം

രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനം; നടന്നത് ചാവേറാക്രമണമെന്ന് സൂചന, പൊട്ടിത്തെറിച്ച കാർ പുൽവാമ സ്വദേശിയുടേത്, ഡൽഹിയിൽ അതീവ ജാ​ഗ്രതാനിർ​ദേശം

ഡൽഹി സ്ഫോടനം: കേരളത്തിലും പ്രധാന കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാൻ നിർദേശം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്; ഡിസംബര്‍ 8 മുതൽ 12 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റി

ഡൽഹിസ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് അമിത് ഷാ; ദേശീയ സുരക്ഷാ ഏജന്‍സി അന്വേഷിക്കും

നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നത് വിചാരണക്കോടതി നീട്ടി

ആര്യ രാജേന്ദ്രന് സീറ്റില്ല; തിരുവനന്തപുരം കോർപറേഷനിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies