മലപ്പുറം; പാലക്കാട് കഞ്ചിക്കോട് ഹൈവേ കവർച്ചാ സംഘത്തിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. പള്ളിക്കുന്ന് വരന്തരപള്ളി സ്വദേശി സിജോൺ എന്ന ഒട്ടകം സിജോൺ ആണ് പിടിയിലായത്. 2023 ജൂലൈയിൽ മലപ്പുറം സ്വദേശികളുടെ കാർ തടഞ്ഞ് നാലരകോടി രൂപ കവർന്ന കേസിലെ പ്രതിയാണ് ഇയാൾ.
മലപ്പുറത്തെ അടക്കവ്യാപാരികളുടെ വാഹനം പിന്തുടർന്ന് കവർച്ച നടത്തുകയായിരുന്നു ഇതുവരെ 14 പ്രതികളാണ് ഈ കേസിൽ പിടിയിലായത്.4 വാഹനങ്ങളും മൂപ്പത് ലക്ഷത്തോളം രൂപയും പോലീസ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തിരുന്നു.















