ഗാന്ധിനഗർ: ലോകത്തെ ഏറ്റവും വലിയ ഗ്രീൻ എനർജി പ്ലാൻ്റായ ഗുജറാത്തിലെ ഖവ്ദ സന്ദർശിച്ച് ഇന്ത്യയിലെ യുസ് അംബാസഡർ എറിക് ഗാർസെറ്റി. അദാനി ഗ്രൂപ്പാണ് കച്ചിലെ ഖവ്ദയിൽ പുനരുപയോഗ ഊർജ പദ്ധതി യാഥാർത്ഥ്യമാക്കിയത്. സീറോ-എമിഷൻ ലക്ഷ്യത്തിലേക്ക് ഇന്ത്യ അടുത്തുകൊണ്ടിരിക്കുകയാണെന്നും അദാനി ഗ്രൂപ്പിന്റെ നൂതന പദ്ധതികളെ കുറിച്ച് മനസിലാക്കാൻ സാധിച്ചെന്നും എറിക് ഗാർസെറ്റി എക്സിൽ കുറിച്ചു. പ്ലാന്റ് സന്ദർശിച്ചതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിരുന്നു. പിന്നാലെ ഗാർസെറ്റിക്ക് നന്ദി അറിയിച്ചുകൊണ്ട് ഗൗതം അദാനിയും രംഗത്തെത്തി.
അഹമ്മദാബാദിലെ അദാനി ഗ്രൂപ്പിന്റെ ഹെഡ് ഓഫീസും അദ്ദേഹം സന്ദർശിച്ചു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പ്രാധാന്യവും ഭൗമരാഷ്‌ട്രീയ ഭൂപ്രകൃതിയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. സുസ്ഥിര ഊർജ്ജമാണ് പരിസ്ഥിതിയുടെ കാതൽ. ലോകത്തിന് വൃത്തിയും ഹരിരവുമായ ഭാവിയെ സമ്മാനിക്കുകയാണ് ഇരു രാജ്യങ്ങളും ലക്ഷ്യം വയ്‌ക്കുന്നതെന്നും പരിസ്ഥിതി സംരക്ഷണത്തിന്റെ അടിത്തറയിലാണ് ഉഭയകക്ഷി ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Inspired by my visit to the Khavda Renewal Energy Facility in Gujarat, where I learned about @AdaniGreen’s innovative projects advancing India’s zero-emissions goals. Sustainable energy is a cornerstone of environmental stewardship, and our bilateral partnership is key to shaping… pic.twitter.com/ODaK7ipbkU
— U.S. Ambassador Eric Garcetti (@USAmbIndia) July 16, 2024
538 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പ്ലാൻ്റ് പദ്ധതി പ്ലാൻ്റ് വികസിപ്പിക്കുന്നത്. പാരീസിന്റെ അഞ്ചിരട്ടി വലുപ്പവും മുംബൈ നഗരത്തേക്കാൾ വലുപ്പവുമുണ്ട് ഇതിന്. 30 ജിഗാവാട്ട് ശേഷിയുള്ള പ്ലാൻ്റാണ് ഇവിടെയുള്ളത്. പ്രവർത്തനം ആരംഭിച്ച് 12 മാസങ്ങൾക്കുള്ളിൽ ആസൂത്രണം ചെയ്ത 30,000 മെഗാവാട്ടിന്റെ 6 ശതമാനം പ്രവർത്തനക്ഷമമാക്കി, മുഴുവൻ പദ്ധതിയും 2030 ഓടെ പൂർത്തിയാകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.