കോഴിക്കോട്: ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ആരോപണ വിധേയനായ ഫിസിയോതെറാപ്പിസ്റ്റ് ബി. മഹേന്ദ്രൻ നായർക്ക് സസ്പെൻഷൻ. അന്വേഷണ വിധേയമായാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഇന്ന് രാവിലെയാണ് ഫിസിയോതെറാപ്പിസ്റ്റിനെതിരെ പൊലീസിൽ പരാതി ലഭിച്ചത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വെള്ളയിൽ പൊലീസ് ആരോഗ്യ പ്രവർത്തകന്റെ പേരിൽ കേസെടുത്തിരുന്നു.
ഇയാൾ മറ്റൊരു ജില്ലയിൽ നിന്ന് സ്ഥലം മാറിയെത്തിയിട്ട് കുറച്ച് ദിവസങ്ങൾ ആയിട്ടുള്ളൂവെന്ന് പൊലീസ് പറഞ്ഞു. BNS 75 (1), 76,79 വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന് പിന്നാലെ ഇയാൾ ഒളിവിലാണ്.















