ഭോപ്പാൽ : മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ 18 ഓളം മുസ്ലീങ്ങൾ ഹിന്ദുമതം സ്വീകരിച്ചു . ഖജ്രാന ക്ഷേത്രത്തിൽ നടന്ന ആചാരപ്രകാരമാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. സനാതനധർമ്മം ഒരിക്കലും അവസാനിക്കുന്നതല്ലെന്നും , സ്വന്തം ഇഷ്ടപ്രകാരമാണ് ഇതിലേയ്ക്ക് വന്നതെന്നും ഇവർ പറയുന്നു.
ആരുടെയും സമ്മർദമില്ലാതെയാണ് താൻ ഹിന്ദുമതത്തിലേക്ക് മാറുന്നതെന്ന് ഷാസിയ ഹാഷ്മി എന്ന പെൺകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹിന്ദു മതം വളരെ ഇഷ്ടമാണ്, അതിനാൽ ഈ തീരുമാനം എടുത്തു എന്നാണ് മതം മാറിയ പെൺകുട്ടികൾ പറയുന്നത് .
ഘർ വാപ്സി പ്രചാരണത്തിന്റെ പേരിൽ അടുത്തിടെ ഭീഷണി നേരിട്ട വിഎച്ച്പി നേതാവ് സന്തോഷ് കുമാർ ശർമ്മയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തിയത് . ഭീഷണികളെ ഭയക്കുന്നില്ലെന്നും ഭാവിയിലും സനാതനധർമ്മത്തിലേയ്ക്ക് വരാൻ താല്പര്യമുള്ളവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
18 പേരിൽ 2 പേർ മന്ദ്സൗറിലെ താമസക്കാരും മറ്റുള്ളവർ ഇൻഡോറിലെ ഖജ്രാനയിൽ നിന്നുള്ളവരുമാണ്. സ്വന്തം മതത്തിലെ പലതരത്തിലുള്ള തിന്മകളാൽ അസ്വസ്ഥരായിരുന്നുവെന്നും അതിനാലാണ് അവർ ഹിന്ദുമതത്തിലേക്ക് വന്നതെന്നും ഇവർ പറഞ്ഞു.ചെറുപ്പം മുതലേ തനിക്ക് ക്ഷേത്രത്തിൽ പോകാനും ഹിന്ദുക്കൾ പൂജ ചെയ്യുന്ന രീതി കാണാനും ഇഷ്ടമാണെന്നും മുസ്ലീം സ്ത്രീകൾക്ക് പള്ളിയിൽ പോകുന്നതിന് പോലും വിലക്കുണ്ടെന്നും അവർ പറയുന്നു.