ന്യൂഡൽഹി: മൈക്രോസോഫ്റ്റ് വിൻഡോസിൽ സാങ്കേതിക പ്രശ്നം നേരിടുന്നതായി റിപ്പോർട്ട്. ലോകവ്യാപകമായി ‘ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്’ റിപ്പോർട്ട് ചെയ്യുന്നുവെന്നാണ് വിവരം. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആകുന്നുവെന്നാണ് യൂസർമാർ അറിയിക്കുന്നത്. സൈബർ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്കിലെ പ്രശ്നമാണ് വിൻഡോസിന് വിനയായതെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രതികരണം.
ബാങ്കുകളെയും വ്യോമയാന സർവീസുകളെയും അടക്കം നിരവധി മേഖലകളെ സാങ്കേതിക പ്രശ്നം ബാധിച്ചിട്ടുണ്ട്. വിൻഡോസ് പ്രവർത്തനം നിലച്ചതോടെ ഇന്ത്യയിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ നിന്നുപോയ അവസ്ഥയിലാണ്.
Windows Crashed…! It seems everyone around the globe facing this issue.. wahhhh please don’t resolve
Take ur own time @Microsoft #windows #bluescreen pic.twitter.com/phd1LO7hHv— mudevi (@avoid_sugar) July 19, 2024
ബോർഡിംഗ് പാസ് ആക്സസ് ചെയ്യുക, ചെക്ക്-ഇൻ ചെയ്യുക എന്നിവയെല്ലാം നിലച്ച അവസ്ഥയാണ് നിലവിലുള്ളതെന്ന് ആകാശ എയർ, ഇൻഡിഗോ, സ്പൈസ്ജെറ്റ് തുടങ്ങിയ വിമാനകമ്പനികൾ അറിയിച്ചു. ആശയവിനിമയ സംവിധാനങ്ങളെ വലിയ തോതിൽ ബാധിച്ചതിനാൽ ലോകമെമ്പാടും പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റേ പ്രവർത്തനവും പ്രതിസന്ധിയിലായിരിക്കുകയാണ്. ബ്രിട്ടണിലെ സ്കൈ ന്യൂസ് ടിവി ചാനൽ സാങ്കേതിക പ്രശ്നം മൂലം സംപ്രേഷണം നിർത്തിവച്ചു.
ലോകമെമ്പാടുമുള്ള ബാങ്കുകളെയും വിമാനത്താവളെയും പ്രശ്നം ബാധിച്ചിട്ടുണ്ട്. പ്രവർത്തനം അവതാളത്തിലായതോടെ നിരവധി വ്യോമയാന സർവീസുകൾ വൈകി. സൂപ്പർമാർക്കറ്റുകളുടെ പ്രവർത്തനത്തെ പോലും വിൻഡോസ് തകരാർ ബാധിച്ചു. ഓസ്ട്രേലിയയിലും വ്യാപക പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. യുഎസിലും യുഎഇയിലും അടക്കം വിമാനസർവീസുകളെ പ്രശ്നം ബാധിച്ചു.