വർക്കൗട്ടിനിടെ യുവാവിനെ തലയ്‌ക്കടിച്ച് വീഴ്‌ത്തി ജിം ട്രെയിനർ. വ്യായാമം ചെയ്യുന്ന മര ദണ്ഡുപയോഗിച്ചാണ്(മഡ്ഗാർ) 20-കാരന്റെ തലയ്‌ക്കടിച്ചത്. തലയോട്ടിക്ക് പൊട്ടലേറ്റ യോഗേഷ് ഷിൻഡെ ആശുപത്രിയിൽ ചികിത്സയിലാണ്. ജിം ട്രെയിനർ ധരവി നകേലിനെ അറസ്റ്റുചെയ്തു. മുളുണ്ടിലെ ജിമ്മിൽ ബുധനാഴ്ചയാണ് സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.
മറ്റുള്ളവരുമായി വർക്കൗട്ട് ചെയ്യുന്നതിനിടെയാണ് യതൊരു പ്രകോപനവുമില്ലാതെ നകേൽ യുവാവിനെ ആക്രമിക്കുന്നത്. അടിയേറ്റ ഷിൻഡെ വേദന താങ്ങാനാവാതെ തലയിൽ കൈവച്ച് ബെഞ്ചിലിരിക്കുന്നതും കാണാം. വീണ്ടും ആക്രമിക്കാൻ മുതിർന്ന നകേലിനെ മറ്റ് ട്രെയിനർമാരും ജിമ്മിലുണ്ടായിരുന്നവരും ചേർന്ന് പിടിച്ചുവയ്‌ക്കുകയായിരുന്നു.
ഷിൻഡെ അപകടനില തരണം ചെയ്തു. എങ്കിലും തലയോട്ടിൽ ചെറിയ പൊട്ടലുണ്ട്. രണ്ടുവർഷമായി യുവാവ് ജിമ്മിലെ മെമ്പറാണ്. നകേലിനെതിരെ ഷിൻഡെ പരാതി നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല.
Crazy, a Trainer at Fitness Intelligence Gym @ Mulund East hits a member. Person seriously injured and the Trainer has been arrested
Via : @PatrakarNManiar
pic.twitter.com/9yOJIIBX5d— मुलुंड info (@mulund_info) July 18, 2024
“>