ടി20യിൽ ഇന്ത്യൻ ടീമിന്റെ നായകനാകാൻ ഹാർദിക് പാണ്ഡ്യ യോഗ്യനായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സൂര്യകുമാർ യാദവ് നല്ല ക്രിക്കറ്ററാണ്, ടീമിനെ നന്നായി നയിക്കുകയും ചെയ്യുമായിരിക്കും. പക്ഷേ മികവാണ് മാനദണ്ഡമെങ്കിൽ ഹാർദിക്കിനെ നായകനാക്കാൻ തയ്യാറാകണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടി20 ലോകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന പാണ്ഡ്യയെ ആ പദവിയിൽ നിന്ന് പോലും ഒഴിവാക്കിയതിനെ മുഹമ്മദ് കൈഫ് രൂക്ഷമായി വിമർശിച്ചു.
ടി20യിൽ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിന്റെ നായകനാകാൻ യോഗ്യനാണെന്ന് ഞാൻ കരുതുന്നു. രണ്ട് വർഷമാണ് അദ്ദേഹം ഗുജറാത്ത് ടൈറ്റൻസിനെ നയിച്ചത്. ആ സമയത്ത് ടീം ഫൈനലിന് യോഗ്യത നേടുകയും ഒരു തവണ കിരീടമുയർത്തുകയും ചെയ്തു. രോഹിത് ശർമ്മ ടി20യിൽ നിന്ന് ഇടവേളയെടുത്ത സമയത്ത് ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത് ഹാർദിക്കായിരുന്നു. ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനും അദ്ദേഹമായിരുന്നു. പുതിയ പരിശീലകന് എന്തെങ്കിലും പദ്ധതികൾ ഉണ്ടായിരിക്കാം. അതാകാം പുതിയ നായകനെ തിരഞ്ഞെടുത്തത്.
IANS Exclusive
Former Indian cricketer Mohammad Kaif told IANS: “I think Hardik Pandya ‘shayad captain banne chahiye the’ (for Sri Lanka tour). Surya is also a good player, but I feel they should have backed Hardik. ‘Hardik ne aisa koi galat kaam nhi kia k unko captaincy na… pic.twitter.com/3IS7m5aI0g
— IANS (@ians_india) July 19, 2024
“>
16 ടി20 മത്സരങ്ങളിലാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിച്ചത്. ഇതിൽ 11ലും നീലപ്പട വിജയിച്ചു. ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ സുപ്രധാന പങ്കുവഹിച്ചിട്ടും പാണ്ഡ്യയെ നായകനാക്കാതിരുന്നത് പല കോണുകളിൽ നിന്നും വിമർശനത്തിനിടയാക്കിയിരുന്നു.















