ചണ്ഡീഗഡ് : ഹരിയാനയിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. സോണിപത് എംഎൽഎ സുരേന്ദർ പൻവാറിനെയാണ് ഇഡി അറസ്റ്റ് ചെയ്തത്. അനനികൃത ഖനന കേസിലാണ് ഇയാൾ അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
സുരേന്ദർ പൻവാറിനെ ഇഡി ഇന്ന് അംബാലയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങുന്നതിനായി അപേക്ഷ നൽകും. നേരത്തെ എംഎൽഎയുടെ വസതിയിൽ ഇഡി സംഘം പരിശോധന നടത്തിയിരുന്നു. ഇത്യമുനാനഗർ, സോനിപത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് 400 കോടിയിലധികം രൂപയുടെ അനധികൃത ഖനനം നടന്നത്. ഹരിയാന പൊലീസിൽ നിന്ന് കേസന്വേഷണം ഇഡി ഏറ്റെടുക്കുകയായിരുന്നു.