ന്യൂഡൽഹി: ഭാരതത്തിന്റെ സ്വന്തം യുപിഐയിൽ ഓരോ മാസവും എത്തുന്നത് 60 ലക്ഷം പുതിയ ഉപയോക്താക്കൾ. വിദേശ രാജ്യങ്ങളിൽ സേവനം ആരംഭിച്ചതും യുപിഐ റുപേ ക്രെഡിറ്റ് കാർഡും ആരംഭിച്ചതുമാണ് അതിശയകരമായ വളർച്ചയ്‌ക്ക് കാരണമായത്.
നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) റിപ്പോർട്ട് അനുസരിച്ച്, യുപിഐ പ്ലാറ്റ്‌ഫോമിലെ ഇടപാടുകളുടെ എണ്ണം ജൂൺ മാസത്തിൽ 49 ശതമാനം ഉയർന്ന് 13.90 ബില്യണായി. ഇടപാട് മൂല്യം 36 ശതമാനം ഉയർന്ന് 20.1 ട്രില്യൺ രൂപയായിൽ എത്തുും ചെയ്തു. കൂടാതെ, ശരാശരി പ്രതിദിന ഇടപാടുകളുടെ എണ്ണം 463 ദശലക്ഷവും ശരാശരി പ്രതിദിന കൈമാറ്റം 66,903 കോടിയുമാണ്.
റുപേ ക്രെഡിറ്റ് കാർഡുകളുടെ വിപണി വിഹിതം 10 ശതമാനമായി ഉയർന്നതായി എൻപിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീണ റായ് പറഞ്ഞു. ഓരോ മാസവും യുപിഐയിൽ 30 മുതൽ 60 ലക്ഷം വരെ പുതിയ ഉപയോക്താക്കൾ എത്തുന്നു. ഇന്ത്യയിൽ യുപിഐ നേടിയ വിജയമാണ് കൂടുതൽ രാജ്യങ്ങളെ ഇതിലേക്ക് എത്തിച്ചത്. യുഎഇ ആസ്ഥാനമായുള്ള അൽ മായ സൂപ്പർമാർക്കറ്റ് രാജ്യത്തെ ഔട്ട്‌ലെറ്റുകളിലുടനീളം യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെൻ്റുകൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചുണ്ടെന്നും രാജ്യതലസ്ഥാനത്ത് നടന്ന പരിപാടിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി സർക്കാർ യുപിഐയും ഡിജിറ്റൽ ട്രാൻസാക്ഷനും അവതരിപ്പിച്ചപ്പോൾ ഇന്ത്യ പോലുള്ള രാജ്യത്ത് ഇത് സാധ്യമാകില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. എന്നാൽ പത്ത് വർഷത്തിന് ഇപ്പുറം യുപിഐ നേടിയ വിജയം ലോകരാജ്യങ്ങളെ പോലും അമ്പരിപ്പിക്കുകയാണ്.