വയനാട് ടൂർ പോയപ്പോൾ കഴിച്ച അമ്പഴങ്ങയിൽ നിന്ന് നിപാ വൈറസ് പിടികൂടിയെന്ന് സംശയം; മലപ്പുറം പാണ്ടിക്കാട് പ്രഭവകേന്ദ്രം; 3 km പരിധിയിൽ അതീവ ജാഗ്രത
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വയനാട് ടൂർ പോയപ്പോൾ കഴിച്ച അമ്പഴങ്ങയിൽ നിന്ന് നിപാ വൈറസ് പിടികൂടിയെന്ന് സംശയം; മലപ്പുറം പാണ്ടിക്കാട് പ്രഭവകേന്ദ്രം; 3 km പരിധിയിൽ അതീവ ജാഗ്രത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 06:33 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ചികിത്സയിലുള്ള 14 കാരന് സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ നിപ സ്ഥിരീകരിച്ചതോടെ പൂനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം കാത്ത് കേരളം. കുട്ടി നിലവിൽ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. 14-കാരന്റെ ആരോ​ഗ്യനില ​ഗുരുതരമാണെന്നാണ് വിവരം. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് കുട്ടി. കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ ഫലമാണ് പോസിറ്റീവായതെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചിരുന്നു.

ഒരാഴ്ച മുൻപ് കുട്ടി വയനാട്ടേക്ക് വിനോദയാത്ര പോയിരുന്നു. അവിടെനിന്ന് കഴിച്ച അമ്പഴങ്ങയിൽ നിന്നാണ് വൈറസ് ബാധിച്ചതെന്ന സൂചനയാണ് ആദ്യഘട്ടത്തിൽ പുറത്തുവരുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 15-ാം തീയതി മുതലാണ് കുട്ടിക്ക് രോ​ഗലക്ഷണം തുടങ്ങിയത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് മലപ്പുറത്തെ മൂന്ന് ആരോ​ഗ്യകേന്ദ്രങ്ങളിൽ കുട്ടി ചികിത്സ തേടിയിരുന്നു.

ആദ്യം പാണ്ടിക്കാട് ക്ലിനിക്കിലാണ് ചികിത്സ തേടിയത്. പനി കുറയാതിരുന്നതിനെ തുടർന്ന് അടുത്തുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയേയും ശേഷം പെരിന്തൽമണ്ണയിലുള്ള സ്വകാര്യ ആശുപത്രിയേയും സമീപിച്ചു. വെള്ളിയാഴ്ച വൈകിട്ട് കുട്ടി ഇവിടെയായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. രോ​ഗം വഷളായതോടെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് നിപയാണെന്ന സംശയം ബലപ്പെട്ടത്. തുടർന്ന് കോഴിക്കോട് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായതോടെ പൂനെയിലെ ലാബിലേക്ക് ഇന്ന് രാവിലെയാണ് സാമ്പിൾ അയച്ചത്.

പൂനെയിലെ ഫലം പോസിറ്റീവായാൽ കുട്ടിയുടെ കുടുംബാം​ഗങ്ങളെ അടക്കം നിരീക്ഷണത്തിലാക്കും. കുട്ടി ചികിത്സ തേടിയ സ്ഥലത്തെ ഡോക്ടർമാരെ ക്വാറന്റൈനിലേക്ക് മാറ്റുകയും ചെയ്യും. നിലവിൽ സമ്പർക്കപ്പട്ടികയിലെ ഒരാൾക്ക് പനി ലക്ഷണങ്ങളുണ്ടെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. കുട്ടിയെ ഇനി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നാണ് വിവരം.

Tags: nipah virusNIPAHFEATURED2
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies