ഗൗതം ഗംഭീറിന്റെ പരിശീലക സംഘത്തിലെ മറ്റുള്ളവർ ആരൊക്കെയെന്ന കാര്യത്തിൽ തീരുമാനമായി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ തനിക്കൊപ്പമുണ്ടായിരുന്നവരെയാണ് ദേശീയ ടീമിലും ഗംഭീർ ഒപ്പംകൂട്ടുന്നത്. ഗൗതം ഗംഭീറിനൊപ്പം ശ്രീലങ്കൻ പര്യടനത്തിൽ സഹപരിശീലകരായി അഭിഷേക് നായരും റയാൻ ടെൻ ഡോഷെയും ടി.ദിലീപും ശ്രീലങ്കയിലേക്ക് പോകുമെന്നാണ് സൂചന.
ഫീൾഡിംഗ് പരിശീലകനായി രാഹുൽ ദ്രാവിഡിന്റെ സംഘത്തിലുണ്ടായിരു്നന ടി. ദിലീപ് തുടർന്നേക്കും. ദിലീപിന്റെ സേവനം തുടർന്നും വേണമെന്നാണ് താരങ്ങളുടെയും മാനേജ്മെന്റിന്റെയും തീരുമാനം. അതേസമയം മുൻ ദക്ഷിണാഫ്രിക്കൻ പേസർ മോണി മോർക്കൽ ബൗളിംഗ് പരിശീലകനായേക്കും. മോർക്കലിന്റെ സാധ്യതകളെക്കുറിച്ച് ബിസിസിഐയുമായി ചർച്ചകൾ നടന്നിട്ടുണ്ട്. മോർക്കലിന് ചുമതല ഏറ്റെടുക്കാൻ സമ്മതമാണെങ്കിലും കുടുംബത്തിന്റെ കാര്യമാണ് വെല്ലുവിളിയായി തുടരുന്നത്. ഇനി പന്ത് ബിസിസിഐയുടെ കോർട്ടിലാണ്.
റയാൻ ടെൻ ഡോഷെ ശ്രീലങ്കയിലേക്ക് നേരിട്ടുവരുമെന്നാണ് സൂചന. മേജർ ലീഗ് ക്രിക്കറ്റിൽ (MLC) LA നൈറ്റ് റൈഡേഴ്‌സിന്റെ കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമായി അദ്ദേഹം ഇപ്പോൾ അമേരിക്കയിലാണ്.തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒരു മണിക്ക് മുംബൈയിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലാകും ഇന്ത്യൻ സംഘം ശ്രീലങ്കയിലേക്ക് പുറപ്പെടുക. 22ന്
ടി20 നായകൻ സൂര്യകുമാർ യാദവ് മാദ്ധ്യമങ്ങളെ കണ്ടേക്കും