നടി അമലാ പോളിന്റെ വസ്ത്രധാരണത്തിനെതിരെ കാസ. കൊച്ചിയിലെ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ അമലാ പോൾ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഇതിലെ വസ്ത്രധാരണമാണ് വിമർശനത്തിന് ആധാരം. കറുത്ത നിറത്തിലുള്ള ഡീപ് നെക്കുള്ള ഷോട്ട് ഫ്രോക്ക് ധരിച്ചാണ് അമലാ പോൾ പരിപാടിക്ക് എത്തിയത്.
“എത്ര വലിയ നടി ആയാലും പരിപാടിക്ക് ക്ഷണിച്ചത് കോളേജിലേക്കായിരുന്നു അല്ലാതെ മുംബൈയിലെ ഡാൻസ് ബാറിന്റെ ഉദ്ഘാടനത്തിനായിരുന്നില്ല. നടിക്ക് ഈയിടെ ജനിച്ച മകൾക്ക് ഒമ്പതാം വയസ്സിൽ ഇടാൻ കണക്കുകൂട്ടി ആരോ ഗിഫ്റ്റ് കൊടുത്ത ഫ്രോക്കുമിട്ടാണ് പരിപാടിക്ക് വന്നിരിക്കുന്നത്”.
” ഇനിയിപ്പോൾ കോളേജ് വിദ്യാർത്ഥികളുടെ ഇത്തരം പരിപാടികൾക്ക് അതിഥികളായി ചലച്ചിത്രതാരങ്ങൾ കൂടിയേ തീരുവെങ്കിൽ പൊതു പരിപാടികളിൽ മാന്യമായി പെരുമാറുന്ന എത്രയോ നടീനടന്മാർ ഈ മലയാള സിനിമയിലുണ്ട്. പകരം ഇത്തരം മുതലകളെ തന്നെ കെട്ടിയെഴുന്നള്ളിക്കണമെന്ന് ആർക്കാണിത്ര താൽപര്യം ? പ്രശ്നം നിങ്ങളുടെ കണ്ണിന്റെ ആണ് എന്ന് പറഞ്ഞുകൊണ്ട് ഒരുത്തനും ഇതിന്റെ താഴത്തോട്ട് വരണ്ടെന്നും” കാസയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.















