ഗോവയിലെ കാനകോണത്തെ പാലോലം ബീച്ചിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം ഒഴുകിനടന്നു. ശനിയാഴ്ചയായിരുന്നു സംഭവം. കടൽവെള്ളത്തിലാഴുകിയ മൃതദേഹം ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞില്ലെങ്കിലും വിശദ പരിശോധനയ്‌ക്ക് ശേഷം ആരുടേതെന്ന് കണ്ടെത്തിയെന്നാണ് സൂചന.
കാനകോണം പൊലീസ് പറയുന്നതനുസരിച്ച് രാജേഷ് എന്ന ഡ്രൈവറുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സൂചന. ആൾക്കാർ മീൻപിടിക്കാൻ പതിവായി പോകുന്ന പാറക്കെട്ട് നിറഞ്ഞ കോളോമ്പ് തീരത്താണ് മൃതദേഹം കണ്ടെത്തിയത്. ഇയാൾ 108 ആംബുലൻസ് സർവീസിന്റെ ഡ്രൈവറാണ്. പൊലീസും പ്രദേശവാസികളും ചേർന്നാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. അഴുകിയ നിലയിലുള്ള മൃതേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പൊലീസ് മർഗോവ് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി. ഇവിടെയാകും പോസ്റ്റുമോർട്ടം. മരിച്ചയാളുടെ ഐഡന്റിറ്റി ഉറപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളാകും ഇനി നടക്കുക. അപകട മരണമാണോ കൊലപാതകമാണോ എന്ന നിലയ്‌ക്കും അന്വേഷണങ്ങൾ നടക്കുമെന്ന് പൊലീസ് വ്യക്തമാക്കി.