ഹിറ്റ്ലർ മാധവൻകുട്ടിയെയും പെങ്ങമ്മാരെയും മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. സഹോദരിമാർ ഒരുപാടുള്ള പുരുഷന്മാരെ ഹിറ്റ്ലർ മാധവൻകുട്ടിയെന്ന് പോലും വിശേഷിപ്പിക്കാറുണ്ട്. തൃശൂർ കോളങ്ങാട്ടുകരയിലുമുണ്ട് ഹിറ്റ്ലർ സിനിമയിലേതു പോലെയൊരു കുടുംബം. ടെയ്ലറായ ഗിരിജനും അഞ്ചു പെങ്ങമ്മാരുമാണ് സമൂഹമാധ്യമങ്ങളിലെ വൈറൽ താരങ്ങൾ.
ലത, തങ്കം, പവിഴം, ശോഭന, രത്നം എന്നിവരാണ് ഗിരിജന്റെ അഞ്ച് സഹോദരിമാർ. രണ്ടാമത്തെ പെങ്ങളുടെ ഭർത്താവിന്റെ അറുപതാം പിറന്നാളിന് എല്ലാവരും ഒത്തുകൂടിയപ്പോഴാണ് ഹിറ്റ്ലർ സിനിമയിലെ രംഗം ആവിഷ്കരിക്കാമെന്ന ആശയത്തിലേക്ക് എത്തിയതെന്ന് ഗിരിജൻ പറയുന്നു. സഹോദരിമാർ തന്നെയാണ് റീൽസ് എടുക്കാമെന്ന് ഗിരിജനോട് പറയുന്നത്. ഒടുവിൽ സിനിമയിലെ രംഗം പുനരാവിഷ്കരിച്ച് നോക്കി. അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. എന്നിരുന്നാലും ഇത്രയധികം വൈറലാകുമെന്ന് കരുതിയില്ലെന്നാണ് ഗിരിജൻ പറയുന്നത്.
ഹിറ്റ്ലർ-റീൽസ് വൈറലായതോടെ ഗിരിജനും സഹോദരിമാരും പുതിയ റീൽസിന്റെ പണിപ്പുരയിലാണ്.