മലയാളികളുടെ എവർഗ്രീൻ ക്ലാസിക് സിനിമകളിൽ ഒന്നായ ദേവദൂതൻ തിയറ്ററിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. 4k ദൃശ്യ മികവോടെ പുറത്തിറങ്ങുന്ന ചിത്രം ജൂലൈ 26-നാണ് തിയറ്ററിൽ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് മോഹൻലാൽ. പുതുതലമുറ കാലം തെറ്റി ഇറങ്ങിയ സിനിമയെന്ന് വിശേഷിപ്പിക്കുന്ന സിനിമയെ ഇരു കൈയും നീട്ടി സ്വീകരിക്കാനൊരുങ്ങകയാണ് ആരാധകർ.
24 വർഷങ്ങൾക്ക് ശേഷമാണ് വിശാൽ കൃഷ്ണ മൂർത്തി, അലീന, മഹേശ്വർ തുടങ്ങിയ അനശ്വര കഥാപാത്രങ്ങൾ വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നത്. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാകും തിയറ്ററുകളിൽ ഉടൻ എത്തുക. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. റീ റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നിരുന്നു.
സംഗീതസംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്.















