ഷിരൂർ: അർജുനായി ഏഴാം നാളും തിരച്ചിൽ പുരോഗമിക്കുന്നു. കരയിലും കടലിലും ഒരേ സമയം തിരച്ചിൽ പുരോഗമിക്കുകയാണ്. റോഡിലെ റഡാർ പരിശോധനയിൽ രണ്ടിടങ്ങളിൽ കൂടി സിഗ്നൽ ലഭിച്ചു. ഡീപ്പ് സെർച്ച് മെറ്റൽ ഡിറ്റക്ടർ, ഫെറക്സ് ലോക്കേറ്റർ 120 എന്നീ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നൽ ലഭിച്ചത്.
ഈ സ്ഥലങ്ങളിൽ മണ്ണി നീക്കി പരിശോധന നടത്തുകയാണ് കരസേന.
15 അടി താഴ്ചയിലുള്ള ലോഹവസ്തുക്കളെ വരെ കണ്ടെത്താൻ സഹായിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ഏഴാം ദിവസമാണ് തിരച്ചിൽ പുരോഗമിക്കുന്നത്. രാവിലെ മുതൽ സ്കൂബ ഡൈവേഴേ്സ് പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്. മണ്ണിടിച്ചിൽ നടന്നതിന് സമീപത്തുള്ള ഗംഗാവലി പുഴയിലാണ് സ്കൂബ ഡൈവേഴ്സ് പരിശോധന നടത്തുന്നത്. പുഴയിൽ മൺകൂനയുള്ള സ്ഥലത്താണ് പരിശോധന.















