കുറച്ചുകൂടി അപ്ഡേറ്റ് ആകാൻ ഒരുങ്ങി റോയൽ എൻഫീൽഡ് ക്ലാസിക് 350. റെട്രോ-സ്റ്റൈൽ ബൈക്ക് വർഷങ്ങളായി ബ്രാൻഡിന്റെ പ്രധാന ആകർഷണമാണ്. ഇത് വീണ്ടും പുതുമയോടെ നിലനിർത്തുന്നതിനുള്ള മാറ്റങ്ങൾ കമ്പനി സ്വീകരിച്ചു തുടങ്ങി. എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ്, പൈലറ്റ് ലൈറ്റുകൾ (അല്ലെങ്കിൽ ടൈഗർ ഐസ്) എന്നിവ അപ്ഡേറ്റ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ഇരുചക്രവാഹന വ്യവസായത്തിൽ എൽഇഡി ലൈറ്റിംഗിന് ഡിമാൻഡ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ക്ലാസിക് 350 യും പുതുക്കലിന് തയ്യാറെടുത്തിരിക്കുന്നത്.
റോയൽ എൻഫീൽഡ് അതിന്റെ പല മോഡലുകളും എൽഇഡി ലൈറ്റിംഗ് ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ അത് ഇല്ലാത്ത ചുരുക്കം മോഡലുകളിൽ ഒന്നാണ് ക്ലാസിക് 350. എന്നിരുന്നാലും, ഈ അപ്‌ഡേറ്റ് ക്ലാസിക് 350 – ഗൺമെറ്റൽ ഗ്രേ, ഡാർക്ക് സ്റ്റെൽത്ത് ബ്ലാക്ക് എന്നിവയുടെ അലോയ് വീൽ വേരിയൻ്റുകളിൽ ആയിരിക്കും. ഇവ മറ്റ് സ്‌പോക്ക് വീൽ വേരിയൻ്റുകളേക്കാൾ അൽപ്പം ആധുനികമായി കാണപ്പെടുന്നു.
എൽഇഡി ലൈറ്റുകൾ ക്ലാസിക് 350 യുടെ ഭംഗി വർദ്ധിപ്പിക്കും. ഈ വേരിയൻ്റുകളിൽ നിലവിൽ ഡിസ്‌ക് ബ്രേക്കുകളുള്ള അലോയ് വീലുകൾ, ഡ്യുവൽ-ചാനൽ എബിഎസ്, ഒറ്റ സീറ്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഈ വേരിയൻ്റുകളുടെ എക്സ് ഷോറൂം വില വില 2,20,991 രൂപയാണ്. റോയൽ എൻഫീൽഡ് അപ്‌ഡേറ്റ് ചെയ്ത ക്ലാസിക് 350 ഓഗസ്റ്റിൽ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്‌ഡേറ്റ് ചെയ്ത വേരിയൻ്റുകളുടെ വിലയിൽ നേരിയ വർദ്ധനവ് ഉണ്ടായേക്കാം. ജാവ 350, ഹോണ്ട CB350, ഹീറോ മാവ്‌റിക്ക് 440, ഹാർലി-ഡേവിഡ്‌സൺ X440 എന്നിവയുടെ ഒത്ത എതിരാളിയാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350.















