ടീമിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് ഓരോ താരത്തെ സംബന്ധിച്ചും ബുദ്ധിമുട്ടേറിയ കാര്യമാണെന്നും 15 അംഗ ടീമിൽ എല്ലാവരെയും ഉൾപ്പെടുത്തുകയെന്നത് സാധ്യമല്ലെന്നും ഗംഭീർ. റിങ്കു സിംഗിന് ടി20 ലോകകപ്പ് നഷ്ടമായത് അദ്ദേഹത്തിന്റെ തെറ്റുകൊണ്ടല്ല. ചെറിയ ഫോർമാറ്റിലേക്ക് അസ്‌കർ പട്ടേലിനെയും രവീന്ദ്ര ജഡേജയെയും ഒരുമിച്ചെടുക്കുന്നതിൽ അർത്ഥമില്ലെന്നും പരിശീലകൻ വ്യക്തമാക്കി.
”ജഡേജയെയും അക്‌സർ പട്ടേലിനെയും ഒരുമിച്ച് ടീമിലെടുക്കാനാവില്ല. ഇരുവരും ടീമിലുണ്ടെങ്കിൽ എല്ലാ മത്സരങ്ങളും അവർക്ക് കളിക്കാനാവില്ല. ലങ്കൻ പര്യടനത്തിന് ശേഷം ഇന്ത്യക്ക് 10 ടെസ്റ്റ് മത്സരങ്ങളാണ് കളിക്കാനുള്ളത്. ടെസ്റ്റ് മത്സരങ്ങളിൽ ടീമിനെ സംബന്ധിച്ച് പ്രധാനപ്പെട്ട താരമാണ് ജഡേജ. ഏകദിനത്തിൽ നിന്ന് ജഡേജയെ തഴഞ്ഞതല്ല. വരാനിരിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ താരം ടീമിലുണ്ടാകുമെന്നാണ് കരുതുന്നത്.” – ഗംഭീർ പറഞ്ഞു
മൂന്ന് ഫോർമാറ്റുകളിലും കളിക്കാൻ കഴിയുന്ന താരമാണ് ശുഭ്മാൻ ഗിൽ. കഴിഞ്ഞ വർഷങ്ങളിൽ ഗ്രൗണ്ടിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചതാണെന്ന് ഡ്രസിംഗ് റൂമിൽ നിന്നുൾപ്പെടെ കേട്ടു. മികച്ച നേതൃപാടവമുള്ള ഗില്ലിന്റെ ആ കഴിവ് വികസിപ്പിക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഓൾ ഫോർമാറ്റ് താരമായാണ് ഗില്ലിനെ കാണുന്നതെന്നും ഗംഭീർ വ്യക്തമാക്കി.