ഒക്ലഹോമ: യു.എസ്സിലെ ഒക്ലഹോമയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരിയായ വെറ്ററിനറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാ പ്രദേശ് സ്വദേശിയായ 25 കാരി ജെട്ടി ഹരികയാണ് അപകടത്തിൽ മരിച്ചത്. ഒക്ലഹോമയിലെ ലോഗൻ കൗണ്ടിയിലെ ഹൈവേ 74 ൽ കഴിഞ്ഞ ജൂലൈ 20 നായിരുന്നു അപകടം ഉണ്ടായത്.
ഹൈവേയിലെ മോശം കാലാവസ്ഥയിൽ ഒരു ഡ്രൈവറുടെ കാഴ്ച മങ്ങി വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്ന്് ഓക്ലഹോമ ഹൈവേ പട്രോൾ സംഘം പറയുന്നു. മൃതദേഹം സ്വദേശമായ തെനാലിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.
അപകടവാർത്ത ഇന്ത്യയിലെയും യുഎസ്സിലെയും തെലുങ്ക് സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഹരികയുടെ പിതാവ് ജെട്ടി ശ്രീനിവാസ റാവുവും അമ്മ നാഗമണിയും പറഞ്ഞു.















