ഭർത്താവ് ശ്രീജിത്ത് വിജയന്റെ ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കാനിറങ്ങി സീരിയൽ താരം റബേക്ക സന്തോഷ്. ശ്രീജിത്ത് വിജയൻ സംവിധാന ചെയ്ത വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഇടിയൻ ചന്തു രണ്ടുദിവസം മുൻപാണ് തിയറ്ററിലെത്തിയത്. ആക്ഷൻ എൻ്റർടൈൻമെന്റ് ജോണറിലെത്തിയ സിനിമ നല്ല പ്രതികരണവുമായി തിയറ്ററിൽ മുന്നേറുകയാണ്.
ആദ്യ ദിവസം സിനിമ കാണാനെത്തിയ നടി റബേക്ക സീറ്റ് കിട്ടാതിരുന്നതിനാൽ നിലത്തിരുന്ന് പടം ആസ്വദിക്കുന്നതിന്റെ ഫോട്ടോകൾ പുറത്തുവന്നിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്ന വീഡിയോയും ചിത്രങ്ങളും വൈറലായത്.
മാർഗം കളിക്കും കുട്ടനാടൻ മാർപാപ്പയ്‌ക്കും ശേഷം ശ്രീജിത്ത് വിജയൻ സംവിധാനം നിർഹിച്ച ചിത്രത്തിൽ ആക്ഷൻ കാെറിയോഗ്രഫി ചെയ്തിരിക്കുന്ന ദേശീയ പുരസ്കാര ജേതാവ് കൂടിയായ പീറ്റർ ഹെയ്നാണ്. സലീം കുമാറിന്റെ മകൻ ചന്തുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.