വിചിത്രമായ ഒരു സംഭവത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. ഉത്തർ പ്രദേശിയിൽ യുവതി ജന്മം നൽകിയ കുഞ്ഞിന് രണ്ടു തലയും നാലുവീതം കൈകാലുകളുമുണ്ടായിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വാർത്ത പുറത്തുവന്നതോടെ അസാധാരണ കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ ആളുകളുടെ തിക്കും തിരക്കുമായിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം നവജാത ശിശു മരിച്ചുപോയെന്ന വാർത്തകളും വന്നു.
40-കാരിയായ രമദേവിയാണ് കുഞ്ഞിന് ജന്മം നൽകിയത്. സക്രാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ കിറാതാപൂരിലാണ് സംഭവം. ഞായറാഴ്ച രാത്രി പ്രസവ വേദനയെ തുടർന്നാണ് യുവതിയെ പിഎച്ച്സിയിൽ പ്രവേശിപ്പിക്കുന്നത്. പിറ്റേന്ന് പുലർച്ചെ അഞ്ചിന് കാഴ്ചയിൽ വിചിത്രമായ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. പിന്നീട് നവജാത ശിശുവിനെ കാണാൻ ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും ആശുപത്രിയിലെത്തി. എന്നാൽ രാവിലെ 10 മണിയോടെ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുട്ടിയുടെ ശരീരം മറ്റൊരു ശരീരവുമായി ഒട്ടിപ്പിടിച്ചതാണെന്ന് ഡോക്ടർമാർ പറഞ്ഞു, അതായത് ഒരു ശരീരം വളരുകയും മറ്റേത് വളർച്ച മുരടിച്ച നിലയിലായിരുന്നു. തന്റെ ഭാര്യ അസാധാരണമായ ഒരു കുഞ്ഞിന് ജന്മം നൽകിയെന്ന് ഭർത്താവ് രാംഫാൽ പറഞ്ഞു.കുഞ്ഞ് ജനിച്ച സമയത്തെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്, കുട്ടിയുടെ മുഖവും കൈകാലുകളും കണ്ട് ആളുകൾ ഞെട്ടി.
सीतापुर – रेवान सांडा पीएचसी में अद्भुत बालक का जन्म
➡बालक के चार पैर, चार हाथ बना चर्चा का विषय
➡बालक का समूर्ण दूसरा शरीर एक में ही जुड़ा हुआ
➡बच्चे को देखने के लिए उमड़ रही सैकड़ों की भीड़#Sitapur | #BreakingNews | #BharatSamachar pic.twitter.com/dvnjc6G8Ch— भारत समाचार | Bharat Samachar (@bstvlive) July 22, 2024